
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിലവിൽ എടുത്തത് 33 കേസുകൾ ; 11 കേസുകൾ ഒരു അതിജീവിതയുടെ പരാതിയിൽ
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിലവിൽ 33 കേസുകൾ നിലനിൽക്കുന്നതായി സർക്കാർ. ഇതിൽ 11 എണ്ണവും ഒരു അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളാണെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹരജികൾ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് ചേർന്നപ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നാലുകേസുകളിൽ അന്വേഷണം അവസാനിപ്പിച്ചു. തെളിവുകളില്ല എന്നതാണ് ഇതിനു പ്രധാനപ്പെട്ട കാരണം. കേസ്…