
‘നിങ്ങൾ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങൾ ഇങ്ങനെ എന്ന നിലപാട് വേണ്ട’; മുകേഷിന്റെ രാജിയിൽ ബൃന്ദ
പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലിൽ പ്രതികരിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് പ്രതികരണം. ലൈംഗിക ചൂഷണ ആരോപണ വിധേയനായ കൊല്ലം എം.എൽ.എ. എം. മുകേഷ് സ്ഥാനത്തു തുടരുന്നതിനെ കുറിച്ചും ബൃന്ദയുടെ ലേഖനത്തിൽ പരോക്ഷമായ പരാമർശമുണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകൾ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ലൈംഗിക ചൂഷണ ആരോപണ വിധേയരായ രണ്ട് കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചില്ലല്ലോ ഇപ്പോഴും തുടരുന്നല്ലോ…