ഞാൻ റെക്കമൻഡ് വിഭാഗത്തിൽപ്പെടുന്ന നടിയല്ല…, വാളെടുക്കുന്നവൻ വെളിച്ചപ്പാട് എന്ന നിലയിൽ പ്രതികരിക്കാനുമില്ല: സീമ ജി നായർ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങിയ താരമാണ് സീമ ജി. നായർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് സിനിമാമേഖലയിൽ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞാൻ പ്രതികരിച്ചില്ലെന്നു പലരും പറയുന്നു. അവരോട് മര്യാദയ്ക്ക് ഞാൻ കാര്യം പറഞ്ഞു. പിന്നെയും പിന്നെയും അവർ സോഷ്യൽ മീഡിയയിൽ ഞാനിട്ട കമന്റിന് പ്രതികരണങ്ങൾ ഇട്ടുകൊണ്ടേയിരുന്നു. മറുപടിയും കൊടുക്കേണ്ടി വന്നു. 240 പേജ് വരുന്ന ഒരു റിപ്പോർട്ടിൽ എതെങ്കിലും ഒരു ഭാഗത്തുള്ളതാണ് ഇപ്പോൾ എല്ലാ ന്യൂസ് ചാനലിലും…

Read More

ആരുടെയും പേരുകൾ പുറത്തുവരുന്നതിലോ അവർ ശിക്ഷിപ്പെടുന്നതിലോ അമ്മ എതിരില്ല; ജഗദീഷ്

ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ ക്ഷമ ചോദിക്കുന്നുവെന്ന് നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റുമായ ജഗദീഷ്. റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി ആരുടെയെങ്കിലും പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം വേണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അമ്മയുടെ വൈസ് പ്രസിഡന്റ് അഭിപ്രായം വ്യക്തമാക്കിയത്. എന്നാൽ സിനിമയിൽ വിജയിച്ച നടിമാരും നടന്മാരും വഴിവിട്ട പാതയിൽ സഞ്ചരിച്ചാണ് വിജയം കൈവരിച്ചതെന്ന് വ്യാഖ്യാനിക്കരുത്. തന്റെ വാതിൽ മുട്ടി എന്ന് ഒരു ആർട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ആ…

Read More

ഇരകൾക്ക് പരാതി ഇല്ലെങ്കിൽ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഇല്ല; ഹേമ കമ്മിറ്റിയുടെ റിപ്പോട്ടിൽ സന്തോഷ് പണ്ഡിറ്റ്

ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോട്ട് പുറത്തുവന്നിരുന്നു. സിനിമ മേഖലയിൽ വനിതകൾ വലിയ രീതിയിൽ ചൂഷണത്തിന് ഇരയാകുന്നുവെന്നും ഒരു 15 അംഗ പവർ ടീമാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല; രഞ്ജിനി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി. മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും നടി വ്യക്തമാക്കി. രഞ്ജിനി നൽകിയ ഹർജിയെ തുടർന്ന് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ലെന്ന് അറിയിച്ചിരുന്നു. ‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാനുൾപ്പെടെയുള്ള സ്ത്രീകൾ മൊഴി കൊടുത്തിട്ടുണ്ട്. നാല് വർഷമാണ് റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇരുന്നത്. ഞങ്ങൾ കൊടുത്ത മൊഴിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് യാതൊന്നും ഞങ്ങൾക്കറിയില്ല. അത് കാണണമല്ലോ….

Read More