ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള കേസുകളില്‍ മൊഴി കൊടുക്കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. 32 കേസുകളിൽ പൊലീസ് അന്വേഷണം തുടരുകയാണെന്ന്…

Read More

ഹേമകമ്മിറ്റി റിപ്പോർട്ട്: നീക്കം ചെയ്ത 7 പേജുകൾ പുറത്തുവരുന്നതിൽ ആശങ്കയില്ല: സജി ചെറിയാൻ

 ഹേമകമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ കോടതിയും കമ്മിഷനും പുറത്തുവിടാൻ പറഞ്ഞാൽ സർക്കാരിന് ഒരു എതിർപ്പുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. സിനിമാരംഗത്തെ പ്രശ്‌നങ്ങൾ പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റി നൽകിയ ശുപാർശകൾ നടപ്പാക്കാനുള്ള എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചു കഴിഞ്ഞു. നിയമപരമായ കാര്യങ്ങൾ കോടതി പരിശോധിക്കുകയാണ്‌. റിപ്പോർട്ടിലെ നീക്കം ചെയ്തുവെന്ന് പറയുന്ന 7 പേജുകൾ പുറത്തുവരുന്നുവെന്നതിൽ സർക്കാരിന് ആശങ്കയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ‘‘സർക്കാർ എന്തിന് ഭയപ്പെടണം? എല്ലാ കാര്യങ്ങളും പുറത്തുവരണം. ആദ്യഘട്ടത്തിൽ മാധ്യമപ്രവർത്തകൻ തന്നെയാണ് ഒരുപാട് സംഭവങ്ങൾ ഉണ്ടെന്ന് പറഞ്ഞത്….

Read More

കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്; ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് ‌നടി മാലാ പാർവതി

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് ‌നടി മാലാ പാർവതി. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു. ഹേമ കമ്മറ്റിക്ക് മുൻപാകെ ഹാജരായി മൊഴി നൽകിയ നടി  സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹേമ കമ്മറ്റിയോട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് നടിയുടെ ഹർജി. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല….

Read More

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ട്: കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്ന് സുപ്രീം കോടതിയില്‍ നടി

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ മൊഴി നൽകിയ നടി സുപ്രീംകോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടി വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ ഹേമ കമ്മറ്റിയോട്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തൽകാലം സ്റ്റേയില്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സജി മോന്‍ സാറയില്‍ നല്‍കിയ ഹര്‍ജിയാണ് നവംബർ 19ന് പരിഗണിക്കുക. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു.   ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികൾ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.  ഹേമ കമ്മിറ്റി…

Read More

ദ കേരള സ്റ്റോറി രണ്ടാം ഭാഗം; അഭ്യൂഹത്തിന് മറുപടിയുമായി സംവിധായകന്‍

വിവാദചിത്രം ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. മലയാള സിനിമയില്‍ വലിയ ചര്‍ച്ചയായ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആസ്പദമായിരിക്കും ചിത്രമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെയാണ് സംവിധായകന്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കേരള സ്റ്റോറിയുടെ തുടര്‍ച്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ച സുദീപ്‌തോ സെന്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധമില്ലെന്ന് പറഞ്ഞു. ഈ വാര്‍ത്ത എവിടെ നിന്ന് വന്നുവെന്ന് അറിയില്ല. എന്തു തന്നെയായാലും സത്യമല്ല. ഈ റിപ്പോര്‍ട്ടുകള്‍ കണ്ടതിന് ശേഷം സംവിധായകന്‍ വിപുല്‍…

Read More

ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ വെളിപ്പെടുത്തിയ 20ലധികം മൊഴികൾ ഗൗരവസ്വഭാവമുള്ളത്; പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇവരിൽ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും. ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. വിശദമായ മൊഴിയും അനുബന്ധ…

Read More

മലയാളസിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യം 20 ശതമാനമാക്കും: ഫെഫ്ക

മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല നല്ല കാര്യങ്ങളും ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. സിനിമാ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും മികച്ച വേതനക്കരാര്‍ ആണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സെറ്റുകളിലെ ഭക്ഷണവിവേചനം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എത്രയും വേഗം പരിഹരിക്കുമെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മലയാളസിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യം 20 ശതമാനമാക്കും. സിനിമാ സെറ്റുകളിലെ ഐസിസി രൂപീകരണത്തില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ അത് പരിഹരിച്ച്…

Read More

ലഹരിമരുന്നു പിടിച്ച കേസ്; നടി ഹേമ ഉൾപ്പെടെ 9 പേർക്കെതിരെ കുറ്റപത്രം

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാർട്ടിയിൽ ലഹരിമരുന്നു പിടിച്ച കേസിൽ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉൾപ്പെടെ 9 പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ 82 സാക്ഷികളാണുള്ളത്. രാസ ലഹരിമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഹേമയെ ജാമ്യത്തിൽ വിട്ടിരുന്നു. സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ മേയ് 19ന് നടന്ന റെയ്ഡിൽ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത 103 പേരുടെ മൂത്ര സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് നടിമാരായ ഹേമ, ആഷി…

Read More