സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധം; ഫെഫ്കയ്ക്ക് എതിരെ ഫിലിം ചേംബർ

ഫെഫ്കയ്ക്കെതിരേ സർക്കാരിനും വനിതാ കമ്മീഷനും ഫിലിം ചേംബർ കത്തയച്ചു. സിനിമാ മേഖലയിലെ ആഭ്യന്തര പ്രശ്നപരിഹാര രൂപീകരണവുമായി ബന്ധപ്പെട്ടാണ് കത്ത്. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. ഫിലിം ചേംബറിന്റെ മേൽനോട്ടത്തിൽ എല്ലാ സെറ്റുകളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഇതിന് പുറമേ ഫെഫ്ക സ്വന്തം നിലയിൽ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയതാണ തർക്കകാരണം. ഫെഫ്കയ്ക്ക് എതിരേ നടപടി വേണമെന്നാണ് ഫിലിം ചേംബർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾക്ക്…

Read More

ലൗ ജിഹാദ് കേസുകൾ കൈകാര്യം ചെയ്യാൻ ഹെൽപ്പ് ലൈൻ തുറന്ന് ശ്രീരാമ സേന

കർണാടകയിലെ ‘ലൗ ജിഹാദ്’ കേസുകൾ കൈകാര്യം ചെയ്യാൻ ഹെൽപ്പ് ലൈൻ ആരംഭിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമ സേന. ബുധനാഴ്ച മുതൽ ഹെൽപ്പ് ലൈൻ പ്രവർത്തനക്ഷമമായെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് ഷെട്ടി അഡയാർ പറഞ്ഞു. 9090443444 എന്നതാണ് നമ്പർ. ഹുബ്ബള്ളി ആസ്ഥാനമായാണ് ഹെൽപ്പ് ലൈൻ പ്രവർത്തിക്കുക. ഉപദേഷ്ടാക്കൾ, കൗൺസിലർമാർ, മുൻ പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ എന്നിവർ ഹെൽപ്പ് ലൈൻ സംഘത്തിലുണ്ടാകുമെന്നും ശ്രീരാമ സേന അറിയിച്ചു. രാജ്യത്തും കർണാടകയിലും ലൗ ജിഹാദ് കേസുകൾ വർധിച്ചതായി ആനന്ദ് ഷെട്ടി…

Read More

പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേർ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചു

ബി.​ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ലോക്സഭ സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ ചെറുമകനുമായ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേർ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചതായി റിപ്പോർട്ട്. അതേസമയം, പീഡനം സംബന്ധിച്ച് പോലീസിൽ പരാതിപ്പെടാൻ ഇരകളാരും തയ്യാറായിട്ടില്ലെന്നാണ് രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളെ കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. സംരക്ഷണം ഉറപ്പുനൽകിയിട്ടും പരാതി നൽകാൻ ഇരകൾ ഭയപ്പെടുകയാണെന്നും‌ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് എങ്ങനെ മുന്നോട്ടുപോകാമെന്നാണ് എസ്.ഐ.ടി ഉദ്യോഗസ്ഥർ ആലോചിക്കുന്നതെന്നുമാണ്…

Read More

‘ചിരി’ പോലീസ്; കുട്ടികളുടെ പരാതി കേള്‍ക്കും, ആവശ്യമെങ്കില്‍ കൗണ്‍സലിങും നൽകും

കൊച്ചു കുറുമ്പുകളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും ആയി  ‘ചിരി’ ഹെൽപ്പ് ലൈൻ ആരംഭിച്ചു. കേരള പോലീസിന്റെ ‘ചിരി’ ഹെല്‍പ്‌ലൈന്‍ ഡെസ്‌കിന്റെ നേതൃത്വത്തിലാണ് ഈ കുട്ടിക്കുറുമ്പുകള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നത്. ആവശ്യമുള്ള കുട്ടികള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ കൗണ്‍സലിങ് സൗകര്യവും നല്‍കുന്നുണ്ട്. തിരുവനന്തപുരം ആസ്ഥാനമായ സോഷ്യല്‍ പോലീസിങ് ഡയറക്ട്‌റേറ്റിന്റെ കീഴിലാണ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. എസ്.എസ്.എല്‍.സി., പ്ലസ് ടു ഫലപ്രഖ്യാപനത്തിന് മുമ്പും ശേഷവും വിളിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എട്ട് പോക്‌സോ കേസുകളും ഇതിലൂടെ കണ്ടെത്താനായി. ഇത്തരം സംഭവങ്ങളില്‍ രക്ഷിതാക്കളുമായി സംസാരിച്ച് സത്യാവസ്ഥ…

Read More