
വീട്ടുജോലിയിൽ ഉമ്മയെ സഹായിക്കാൻ മകന്റെ സമ്മാനം ‘ആൻഡ്രോയിഡ് പാത്തൂട്ടി’
വീട്ടുജോലിയിൽ ഉമ്മയെ സഹായിക്കാൻ ഒരു റോബോട്ടിനെ നിർമ്മിച്ചു നൽകിയിരിക്കുകയാണ് കണ്ണൂരിലെ ഒരു വിദ്യാർഥി. വേങ്ങാട് സ്വദേശി മുഹമ്മദ് ഷിയാദിന്റെ വീട്ടിൽ എത്തിയാൽ ഭക്ഷണം കൊണ്ടുവരുന്നത് ആൻഡ്രോയിഡ് പാത്തൂട്ടിയാണ്. സുന്ദരിയായ പാത്തൂട്ടി ഇപ്പോൾ നാട്ടിലും ഒരു താരമാണ്. കണ്ണൂർ വേങ്ങാട്മെട്ട കരയംതൊടിയിൽ റിച്ച് മഹലിൽ എത്തുന്നവരെ സ്വീകരിക്കുന്നതും സൽക്കരിക്കുന്നതും പാത്തൂട്ടിയാണ്. ഇ.കെ. നായനാർ സ്മാരക ഗവ. എച്ച്.എസ്.എസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥി മുഹമ്മദ് ഷിയാദ്, ഉമ്മ സറീനക്കു വേണ്ടിയാണ് ഈ റോബോട്ടിനെ നിർമ്മിച്ചത്. നല്ല കുപ്പായം ഒക്കെ കൊടുത്ത് സെറീന പാത്തൂട്ടിയെ…