ലബനാനു വേണ്ടി പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിച്ച് യു.എ.ഇ

ഇസ്രായേൽ ആക്രമണം തുടരുന്ന ലബനാനു വേണ്ടി പൊതുജനങ്ങളിൽനിന്ന് സഹായം സ്വീകരിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ പ്രത്യേക സഹായ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹ്യുമാനിറ്റേറിയൻ കൗൺസിൽ ലബനാനു വേണ്ടിയുള്ള ഫണ്ട് സമാഹരണം ആരംഭിച്ചത്. സംഭാവനകൾ നൽകാൻ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും അവസരമൊരുക്കിയിട്ടുണ്ട്. ഒക്ടോബർ 12ന് എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്ററിലും 13ന് അബൂദബി പോർട്സിലെ ക്രൂയിസ് ടെർമിനലിലും സംഭാവനകൾ സ്വീകരിക്കും. സംഘർഷം തുടരുന്ന ലബനാനിലേക്ക് ആറു വിമാനങ്ങളിലായി 205 ടൺ സഹായവസ്തുക്കളാണ് ഇതുവരെ യുഎഇ…

Read More