‘വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സഹായം കിട്ടിയിട്ടില്ല; പക പോക്കൽ സമീപനം’: കേന്ദ്രത്തിനെതിരെ വി എൻ വാസവൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ മന്ത്രി വി എൻ വാസവൻ. കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണ് അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ല. അർഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തത് ആണ് നിലവിലെ സാഹചര്യം. ദുരന്തം മുഖത്ത് പോലും സഹായം ഇല്ല. പക പോക്കൽ സമീപനം ആണോ എന്നും സംശയിക്കുന്നു. വിഴിഞ്ഞം…

Read More

തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; ‘രേവതിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും’: 25 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്‌ത് അല്ലു അർജുൻ

പുഷ്പ 2 പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നെന്ന് താരം പറഞ്ഞു. രേവതിയുടെ മരണത്തിൽ അല്ലു അനുശോചനം രേഖപ്പെടുത്തി. രേവതിയുടെ കുടുംബത്തിന് സാദ്ധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും അല്ലു വാ​ഗ്ദാനം ചെയ്തു. ‘ഈ വേദനയിൽ അവർ തനിച്ചല്ല, കുടുംബത്തെ നേരിട്ടു കാണും. എന്തൊക്കെയായാലും നഷ്ടം നികത്താനാവില്ല. അവർക്ക് ആവശ്യമായ എല്ലാ സഹായവും…

Read More

‘അന്ന് പ്രതിഫലം മുഴുവനുമായി ദിലീപ് വാങ്ങി തന്നു, ആ സഹായം ഒരിക്കലും മറക്കില്ല’; കലാരഞ്ജിനി

കലാരഞ്ജിനി, കൽപന, ഉർവശി താരസഹോദരിമാർ മലയാള സിനിമയിൽ പ്രിയപ്പെട്ടവരാണ്. കൽപനയുടെ വേർപാടുണ്ടാക്കിയ വേദനയിലാണ് ഇന്നും കുടുംബം. അതേ സമയം നടിമാരുടെ മക്കളും വൈകാതെ സിനിമയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഉർവശിയുടെ മകൾ തേജാലക്ഷ്മിയും കൽപനയുടെ മകൾ ശ്രീസംഖ്യയുമൊക്കെ അതിനുള്ള മുന്നൊരുക്കത്തിലാണ്. അടുത്ത തലമുറയുടെ കടന്ന് വരവിനെ കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനിയിപ്പോൾ. ഒപ്പം തന്റെ വീട്ടിലുണ്ടായ ദുരന്തങ്ങളെ കുറിച്ചും സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലൂടെ പറയുന്നു. അച്ഛനും അമ്മയും നിർബന്ധിച്ചിട്ടല്ല ഞങ്ങൾ സിനിമയിലേക്ക് വന്നത്. യാദൃശ്ചികമായി എത്തിയതാണ്. അതുപോലെ…

Read More

വയനാടിന് കൈത്താങ്ങ്; ദുരിത്വാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ്

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ ധനുഷ്. 25 ലക്ഷം രൂപയാണ് ധനുഷ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ധനുഷിന് പുറമേ കമൽ ഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു. സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കിയപ്പോൾ രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നൽകിയത്….

Read More

വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ഡൽഹി

വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ഡൽഹി- എൻ.സി.ആർ. ജൂലായ് 31നു വൈകീട്ടാരംഭിച്ച ദുരിതാശ്വാസ സമാഹാരത്തിലേക്ക് രണ്ടു ദിവസത്തിനകം 25 ലക്ഷത്തിലേറെ രൂപ ഡൽഹി – എൻ.സി.ആർ നിവാസികള്‍ സംഭാവനയായി നല്‍കി ആദ്യ ദിനം CMDRF ലേക്ക് നല്‍കിയ 10 ലക്ഷത്തിലധികം വരുന്ന തുകക്ക് പുറമെ രണ്ടാം ദിനം 15 ലക്ഷത്തിലധികം രൂപ ദില്ലിയില്‍ നിന്നും CMDRF ലേക്ക് സംഭവനയായി സമാഹരിക്കാനായി. മുൻ ആറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ ശ്രീ കെ കെ വേണുഗോപാലും മുതിർന്ന അഭിഭാഷകൻ…

Read More

‘വയനാടിന്‍റെ പുനർനിർമ്മിതിക്ക് ഉദാരമായി സംഭാവന നൽകണം’; പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്

മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങൾ നേരിട്ടപ്പോൾ താങ്ങായി നിന്നവരാണ് പ്രവാസികൾ. വയനാടിൻ്റെ പുനർ നിർമ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. അതേസമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 140 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.130 ശരീര…

Read More

‘സാധ്യമായ എല്ലാ സഹായവും നൽകും; മുണ്ടക്കൈയത്ത് ഉണ്ടായത് വൻ ദുരന്തം’: ഗവർണർ

വയനാട് മുണ്ടക്കൈയത്ത് ഉണ്ടായത് വൻ ദുരന്തമാണെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ​ഗവർണർ.  ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക്…

Read More

പാലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ല; ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ്

പാലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. ലിബിയയിലും, നഗോർണോ-കറാബാക്കിലും ഇടപെട്ടചരിത്രം ഇസ്രായേലിലും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏതുതരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാവുക​ എന്ന് ഉർദുഗാൻ വ്യക്തമാക്കിയിട്ടില്ല. ഗസയിൽ ഇസ്രായേൽ തുടരുന്ന ഭീകരാക്രമണത്തെ രൂക്ഷമായാണ് ഉർദുഗാൻ വിമർശിച്ചത്. തുർക്കിയുടെ പ്രതിരോധമേഖലയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലാണ് ഉർദുഗാൻ ഇ​സ്രായേലിന് മുന്നറിയിപ്പ് നൽകിയത്. ‘പാലസ്തീനോട് ചെയ്യുന്ന അതിക്രമങ്ങൾ ഇസ്രായേൽ ഇനി ആവർത്തിക്കാതിരിക്കാൻ നമ്മൾ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നമ്മൾ ഇടപെട്ടത്…

Read More

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്.  കൗൺസിലിംഗ് ഹെൽപ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പൊലീസിന്‍റെ മീഡിയ സെന്‍ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്.  കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യൽ…

Read More

നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ; ബോധവൽക്കരണ വീഡിയോയുമായി നടി ഭാവന

സൈബർ തട്ടിപ്പിനെതിരായ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ഹ്രസ്വചിത്രവുമായി കേരള പൊലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ എന്നും തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും നടി ഭാവന ബോധവൽക്കരണ വീഡിയോയിൽ പറയുന്നു. ബാങ്കിന്‍റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് വിളി. തുടർന്ന് പറഞ്ഞത് ബാങ്കിങ് വെരിഫിക്കേഷന് വേണ്ടിയാണെന്ന്. പേരും മേൽവിലാസവും അക്കൌണ്ട് നമ്പറുമെല്ലാം ഇങ്ങോട്ട് പറഞ്ഞ് വിശ്വാസം നേടിയ ശേഷം അവസാനം ചോദിച്ചത് ഒടിപി. ഒടിപി ചോദിച്ച് വിളിച്ച തട്ടിപ്പുകാരന് 1930 എന്ന…

Read More