കൊച്ചിയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകർന്നുവീണു: സംഭവം പരിശീലന പറക്കലിനിടെ; ഒരു മരണം

നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു മരണം. കൊച്ചിയിലാണ് സംഭവം. ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ് അപകടമുണ്ടായത്. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം.   പരിശീലനപ്പറക്കലിനിടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് രണ്ടു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നാണു റിപ്പോര്‍ട്ട്.  ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. സാങ്കേതിക തകരറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാവികസേനയുടെ ഔദ്യോഗിക വിശദീകരണം അൽപ സമയത്തിനുള്ളിലുണ്ടാകും.

Read More

ഹെലികോപ്റ്റർ വീണ്ടും വാടകയ്ക്ക് എടുക്കും; തീരുമാനവുമായി സർക്കാർ മുന്നോട്ട്

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിലും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് . മാസം 80 ലക്ഷം രൂപക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരമായി. രണ്ടാഴ്ചക്കുള്ളില്‍ ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തും.കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം അതിന്റെ കരാര്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പുതുക്കിയില്ല. പക്ഷെ രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തുകയാണ്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ്…

Read More

ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അപകടം: 15 പേർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേരാണ് മരിണമടഞ്ഞത്. മരിച്ചവരിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം ട്രാൻസ്ഫോര്‍മർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജി‍സ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്ക‍ർ സിങ് ധാമി ഉത്തരവിട്ടു. ചമോലിയിൽ അളകനന്ദ നദി തീരത്ത് നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ…

Read More

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

 ​ജമ്മു കശ്മീരിലെ കിശ്ത്വാർ മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. ഇന്ന് രാവിലെയാണ് സംഭവം. മാർവ ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നതെന്നാണ് വിവരം. സൈന്യത്തിന്റെ എ.എൽ.എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നത്. പൈലറ്റിന് പരിക്കേറ്റിട്ടുണ്ടെങ്കിലും സുരക്ഷിതനാണെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിൽ മൂന്നു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ്‌ തകര്‍ന്ന് വീണത്. പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. ടെക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നു പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമികമായ വിവരം. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചു

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിന് തുടക്കമായി. ഹമദ് അന്താരാഷട്ര വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സ്വീകരിച്ചു. …………………………… ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏവിയേഷൻ ഓപ്പറേറ്റർ ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസ് വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. …………………………… കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നഷ്ടപരിഹാരം നൽകണമെന്ന്…

Read More

ശബരിമലയിൽ ആർക്കും പ്രത്യേക പരിഗണന വേണ്ട; ഹെലികോപ്റ്റർ സർവീസ് വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി

ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി. ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരുത്തണം. നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരെന്നും ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഇടപെട്ട്, സ്വമേധയ എടുത്ത കേസിൽ ആണ് കോടതി ഉത്തരവ്. ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ലെന്ന്…

Read More