വൻ അപകടം ഒഴിവായി; എമർജൻസി ലാൻഡിങിനിടെ കറങ്ങിതിരിഞ്ഞ് ഹെലികോപ്റ്റർ; കേദാർനാഥിൽ നിന്നുള്ള വീഡിയോ

തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം. ഉത്തരാഖണ്ഡിലെ സിര്‍സിയില്‍നിന്ന് കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി വരികയായിരുന്നു ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നായിരുന്നു ഹെലികോപ്റ്റര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. പൈലറ്റടക്കം ഏഴുപേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നാണ് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ലാന്‍ഡ് ചെയ്യുന്നതിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പരിഭ്രാന്തി പടര്‍ത്തി. ഹെലിപാഡില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാനായത്. ഇതിനിടെ പിന്‍ഭാഗം നിലത്തിടിക്കുകയും ചെയ്തു. ഇതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. 

Read More