
നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് വീണു; 5 മരണം
നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 5 പേർ മരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മരിച്ച നാല് പേർ ചൈനീസ് പൗരൻമാരും ഒരാൾ ഹെലികോപ്റ്ററിന്റെ പൈലറ്റായ നേപ്പാൾ സ്വദേശിയുമാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽനിന്നും സയാഫ്രുബെൻസിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പറന്നുയർന്നു വൈകാതെ തന്നെ ഹെലികോപ്ടറിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അരുൺ മല്ലയായിരുന്നു ക്യാപ്റ്റൻ. മരിച്ച…