പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു, നാല് പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടം. ക്യാപ്റ്റന്‍ അടക്കം നാലുപേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.എ ഡബ്ലിയു 139 ഹെലികോപ്റ്ററാണ് പൂനെ ജില്ലയിലെ പൗഡ് ഗ്രാമത്തില്‍ തകര്‍ന്നു വീണത്. മുംബൈയിലെ ജുഹുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റര്‍.

Read More

ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു ; ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരെയും ജീവനോടെ കണ്ടെത്താൻ കഴിഞ്ഞില്ല, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് ഹെലികോപ്ടറിലുള്ളത്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽനിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്. തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ…

Read More

5 വിദേശികളുമായി പോയ ഹെലികോപ്റ്റർ തകർന്നു; അപകടം എവറസ്റ്റ് കൊടുമുടിക്ക് സമീപം

സുർകെ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:04 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട മനാംഗ് എയർ ചോപ്പർ 9N-AMV ഹെലികോപ്ടറാണ് തകർന്നത്. സ്വകാര്യ വ്യക്തിയുടേതാണ് തകർന്ന ഹെലികോപ്റ്റർ . നേപ്പാളിലെ ലംജുരയിലാണ് തകർന്ന് വീണത്. ഈ പ്രദേശത്തുള്ള ഗ്രാമവാസികളാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 10:13 ന് 12,000 അടി ഉയരത്തിൽ വച്ച് ഹെലികോപ്ടറിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് മാനേജർ ഗ്യാനേന്ദ്ര ഭുൽ പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാർ അഞ്ച് പേരും മെക്‌സിക്കൻ പൗരന്മാരാണ്. എന്നാൽ ഇവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല….

Read More