
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ മേഖലയിൽ അതിശക്തമായ മഴയാണ്. വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാർ കരകവിഞ്ഞു. മണിയാർ ഡാമിന്റെ…