
മലിനീകരണം തടയുന്നതിൽ ദുബൈക്ക് നേട്ടം; ഹെവി വാഹനങ്ങൾ മാതൃകയെന്ന് ആർ.ടി.എ
മലിനീകരണം കുറക്കാൻ നിർണയിച്ച നിർദേശങ്ങൾ പാലിക്കുന്നതിൽ മിക്ക വാഹന ഉടമകളും മാതൃകാപരമായ രീതിയാണ് പിന്തുടരുന്നതെന്ന് ദുബൈ റോഡ്ഗതാഗത അതോറിറ്റി. ഒരാഴ്ച നീണ്ട പരിശോധനയിൽ 98ശതമാനം വാഹനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തി. ആർ.ടി.എയിലെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്റററിങ് വകുപ്പിന്‍റെ ഫീൽഡ് ടീമംഗങ്ങളാണ് പരിശോധനയും ബോധവൽകരണവും നടത്തിയത്. ദുബൈ പൊലീസ് ട്രാഫിക് വിഭാഗവുമായും എമിറേറ്റ്സ് ട്രാൻസ്പോർട്ടുമായും സഹകരിച്ചാണ് ആർ.ടി.എ പരിശോധന നടത്തിയത്. ഹെവി വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മലിനീകരണത്തെ കുറിച്ച് ബോധവൽകരിക്കുകയെന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യംവെച്ചത്. ദുബൈയിലെ വിവിധ റോഡുകളിലും സ്ട്രീറ്റുകളിലുമാണ്പരിശോധനകൾ…