തമിഴ്നാടിന്റെ തെക്കൻ മേഖലകളിൽ കനത്ത മഴ; വന്ദേഭാരത് അടക്കം 20 ട്രെയിനുകൾ റദ്ദാക്കി

തെക്കൻ തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എട്ട് എൻഡിആർഎഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയർ ഫോഴ്‌സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചു. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി….

Read More

ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും സുരക്ഷയെ മുൻനിർത്തി ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരത്തെ വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ അടച്ചിടുകയാണെന്നാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ അറിയിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ഇക്കോ ടൂറിസം സെൻററുകളിലേക്കുള്ള പ്രവേശനം നിരോധിച്ചതെന്നും അധികൃതർ അറിയിച്ചു.

Read More

മിഷോങ് തീവ്രചുഴലിക്കാറ്റായി; രാത്രിവരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ചെന്നൈയിൽ ജാഗ്രത

മിഷോങ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ ചെന്നൈയിൽ ജാഗ്രതാ നിർദേശം. നിലവിൽ ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെയായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. മിഷോങ് നാളെ രാവിലെ തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് പുറപ്പെടുവിച്ചു….

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായും ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ആൻഡമാൻ കടലിനും മലാക്ക കടലിടുക്കിനും മുകളിലായാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 29-ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന…

Read More

കേരളത്തിൽ മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴ കനക്കുന്നു. അഞ്ച് ദിവസം കൂടി മഴ തുടരും. ഇതിന്റ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തമിഴ്‌നാടിനു മുകളിൽ കേരളത്തിന് സമീപമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് മഴ. കേരള-തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ടങ്കിലും മത്സ്യബന്ധനത്തിന് തടസ്സമില്ല. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു…

Read More

മസ്‌കത്തുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് കനത്ത മഴക്ക് സാധ്യത

ന്യൂനമർദത്തിൻറെ ഭാഗമായി തലസ്ഥാന നഗരിയുൾപ്പെടെ വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ലഭിച്ചേക്കും. വിവിധ ഇടങ്ങളിൽ 20 മുതൽ 60 മില്ലിമീറ്റർവരെ മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. 20 മുതൽ 55 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ…

Read More

‘മിദ്ഹിലി’ ചുഴലിക്കാറ്റ്; കേരളത്തിൽ 3 ദിവസം ഇടി മിന്നലോടു കൂടിയ മഴ

ബംഗാൾ ഉൾക്കടലിൽ ‘മിദ്ഹിലി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമാണ് ‘മിദ്ഹിലി’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെയോ- നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ബംഗാൾ ഉൾകടലിൽ ശ്രീലങ്ക- തമിഴ്‌നാട് തീരത്തിനു സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികൾ സ്ഥിതിചെയുന്നുണ്ട്. നിലവിൽ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയിൽ 190…

Read More

കൊച്ചിയിൽ കാറ്റും മഴയും; കനത്ത നാശനഷ്ടം; വീടിന്റെ മേൽക്കൂര തകർന്നു

കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ കനത്ത നാശനഷ്ടം. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കാക്കനാട് മേഖലയിലാണ് വ്യാപകമായ നഷ്ടങ്ങളുണ്ടായിരിക്കുന്നത്. തുതിയൂരിലെ ചില വീടുകളുടെ മേൽക്കൂര തകർന്നു. വിവിധ പ്രദേശങ്ങളിൽ മരംവീണ് വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. കാക്കനാട് മേഖലയിലെ ഇൻഫോപാർക്ക്, തുതിയൂർ, ചിറ്റയത്തുകര എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായിരിക്കുന്നത്. പത്ത് മിനിറ്റോളം പ്രദേശത്ത് കാറ്റ് വീശിയടിച്ചു. മരങ്ങളും കടപുഴകി വീണിട്ടുണ്ട്. അതേസമയം, അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ വ്യാപകമായി മിതമായ…

Read More

ഒമാനിന്റെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കഴിഞ്ഞ ദിവസം ക​ന​ത്ത മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​​യോ​ടെ​യാ​ണ്​ മ​ഴ പെയ്തത്.വിവിധ ഇടങ്ങളിൽ ആ​ലി​പ്പ​ഴ​ വീഴ്ചയും ഉണ്ടായി. പ​ല​യി​ട​ത്തും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ​ല​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. മു​സ​ന്ദം, ഖ​സ​ബ്, ശി​നാ​സ്, സു​ഹാ​ർ, ലി​വ, ബ​ർ​ക്ക, ന​ഖ​ൽ, സ​ഹം, സ​മാ​ഇ​ൽ, ബി​ദ്​​ബി​ദ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ളം​ക​യ​റി ​നേ​രീ​യ​തോ​തി​ൽ ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു. ഉ​ച്ച​ക്ക്​…

Read More

ശക്തമായ മഴ പെയ്യുന്നതിനിടെ വാഹനവുമായി റോഡിൽ അഭ്യാസ പ്രകടനം; 24 വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്

ശ​ക്​​ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നി​ടെ റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ 24 വാ​ഹ​ന​ങ്ങ​ൾ ദു​ബൈ ​ട്രാ​ഫി​ക്​ പൊ​ലീ​സ് പി​ടി​കൂ​ടി.19 കാ​റു​ക​ൾ, അ​ഞ്ച്​ മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ എ​ന്നി​വ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ 2000 ദി​ർ​ഹം പി​ഴ​യും 23 ബ്ലാ​ക്​പോ​യ​ന്‍റും ചു​മ​ത്തും. കൂടാതെ ര​ണ്ട്​ മാ​സ​ത്തേ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും      ചെ​യ്യു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​ൽ റു​വ​യ്യാ മേ​ഖ​യി​ൽ പെ​യ്ത മ​ഴ​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ. ശ​നി​യാ​ഴ്ച ഇ​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചി​രു​ന്നു.രൂ​പ​മാ​റ്റം വ​രു​ത്തി​യ   ചി​ല വാ​ഹ​ന​ങ്ങ​ളി​ൽ മി​ന്നി​മ​റ​യു​ന്ന…

Read More