
ഒമാനിൽ കനത്ത മഴ; സ്കൂളുകൾക്കും കോളജുകൾക്കും അവധി
ഒമാനില്‍ കനത്ത മഴയെ തുടർന്ന് വാദികള്‍ നിറഞ്ഞൊഴുകി. ചില റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മുസന്ദം, ബുറൈമി, വടക്കന്‍ ബാത്തിന, ദാഹിറ, മസ്കത്ത് എന്നീ ഗവര്‍ണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതല്‍ മഴ ലഭിച്ചത്. വൈകുന്നേരത്തോടെ മഴ ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്ക-വടക്ക് ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഞായറാഴ്ചയും കനത്ത മഴ തുടരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ്. ഇന്ന് ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ ഗവർണറേറ്റുകളിൽ 30…