ചൈനയിൽ കനത്ത മഴ ; ഹുനാൻ പ്രവിശ്യയിൽ പ്രളയം , ശുദ്ധജല തടാകത്തിന്റെ ബണ്ടുകൾ തകർന്നു

കനത്ത മഴയെ തുടർന്ന് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ പ്രളയം. രാജ്യത്തെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകത്തിന്റെ ബണ്ടുകൾ തകർന്നതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. 5700 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ മാറ്റി പാർപ്പിച്ചത്. രൂക്ഷമായ വേനൽക്കാലത്തിന്റെ പിടിയിലാണ് ചൈന. ഇതിനിടയിലാണ് ചെറുഡാം തകർന്ന് പ്രളയമുണ്ടാകുന്നത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് ചെറുഡാം തകർന്നത്. ഹുനാൻ പ്രവിശ്യയിലെ ഡോംഗ്ടിംഗ് തടാകത്തിലെ ബണ്ടാണ് തകർന്നത്. സമീപ ഗ്രാമങ്ങളിലെ വയലുകളിലേക്കും തൊട്ട് പിന്നാലെ വീടുകളിലേക്കും പ്രളയ ജലം ഇരച്ചെത്തി. വെള്ളപ്പൊക്കം രൂക്ഷമായത് മേഖലയിലെ ഗതാഗത സംവിധാനങ്ങളെ…

Read More

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

ആലപ്പുഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ഉത്തരവായിട്ടുണ്ട്. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

Read More

കേരളത്തിൽ അതിശക്തമായ മഴ തുടരും ; കണ്ണൂർ , കാസർഗോഡ് , വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ശക്തമായ മഴയെ തുടർന്ന് കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. മഴ താരതമ്യേന കുറവുള്ള ബാക്കി ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. കാസർകോട് മൂന്നാം കടവിൽ മണ്ണിടിച്ചിലിൽ വ്യാപക കൃഷിനാശമുണ്ടായി. ചാവക്കാടും ചെല്ലാനം ചെറിയകടവിലും കടലേറ്റം രൂക്ഷമായി തുടരുന്നു. കൊച്ചി എടവനക്കാടെ ജനകീയ സമര സമിതിയുടെ പ്രതിഷേധം തുടരുകയാണ്.

Read More

കനത്ത മഴ; വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും വ്യാപകനാശം, തിരുവല്ലയിൽ 24 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

കനത്ത് മഴയിൽ മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നും ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. തിരുവല്ലയിൽ 24 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മലപ്പുറം ചെമ്പ്രശ്ശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്….

Read More

കേരളത്തിൽ അതിശക്തമായ മഴ ; വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്ടം

സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു. ഇടുക്കി നേര്യമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് ചക്കിട്ടപ്പാറയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണു. കണ്ണൂരിലും പാലക്കാട്ടും മരം വീണ് അപകടമുണ്ടായി. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം സംഭവിച്ചു. വരും മണിക്കൂറിലും സംസ്ഥാനത്ത് 9 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. രാത്രി എട്ട് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3…

Read More

മേഘവിസ്ഫോടനത്തെ തുടർന്ന് അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വൻ നാശനഷ്ടം

മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിൽ വൻ നാശനഷ്ടമുണ്ടായി. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തിൽ രണ്ട് വൈദ്യുത നിലയങ്ങൾ പൂർണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. വൻകൃഷിനാശമുണ്ടാവുകയും ഒട്ടേറെ വീടുകൾ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രളയത്തിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചകളിൽ അരുണാചൽ പ്രദേശിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സ്ഥിതി മെച്ചപ്പെട്ടിരുന്നു. ഇന്ന് മഴ പ്രവചനവുമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് രാവിലെ…

Read More

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ദിവസത്തെ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കർണാടക തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് അടുത്ത മൂന്നുദിവസം ശക്തി പ്രാപിക്കാനാണ് സാധ്യതയുള്ളത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി, മിന്നലും കാറ്റോടു കൂടിയ മിതമായതും ഇടത്തരം മഴയ്ക്കാണ്‌ സാധ്യത.

Read More

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൽ യെല്ലോ അലർട്ട് ആണ്. നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക്…

Read More

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

Read More

രണ്ട് ചക്രവാതച്ചുഴികൾ; കേരളത്തിൽ 3 ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്ന് രാവിലെ മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്…

Read More