ഡൽഹിയിൽ കനത്ത മഴ ; പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ച , സംഭവം കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം

രാജ്യ തലസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ പുതിയ പാർലമെൻ്റ് കെട്ടിടത്തിൽ ചോർച്ച. സംഭവം പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കിയതോടെ വിവാദമായി. പുതിയ പാർലമെൻ്റിൻ്റെ ലോബിയിൽ പ്ലാസ്റ്റിക് ബക്കറ്റ് വെച്ച് വെള്ളം ശേഖരിക്കുന്ന ദൃശ്യങ്ങൾ പ്രതിപക്ഷം പങ്കുവച്ചു. പുതിയ പാർലമെന്റിനേക്കാൾ നല്ലത് പഴയ പാർലമെന്റാണെന്നും, മഴക്കാലത്തെങ്കിലും സഭ ചേരുന്നത് പഴയ പാർലമെന്റിലേക്ക് മാറ്റണമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. വിഷയം പരിശോധിക്കാൻ എല്ലാ പാർട്ടികളുടെ എംപിമാരും ഉൾപ്പെട്ട സമിതിക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് മാണിക്കം ടാ​ഗോർ എംപി അടിയന്തര പ്രമേയ നോട്ടീസ…

Read More

കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; 24 മണിക്കൂർ മഴ തുടരും

വടക്കൻ കേരളത്തിൽ അതീവ ജാഗ്രത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ ഉപഗ്രഹ / റഡാർ സൂചന പ്രകാരം അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ പ്രത്യേകിച്ച് മധ്യ കേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്…

Read More

കേരളത്തിൽ അതിതീവ്ര മഴ തുടരും ; കാസർഗോഡ് , കണ്ണൂർ , വയനാട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി വ്യാപകമായ മഴ തുടരും. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് ഉച്ചയ്ക്ക് തന്നെ നൽകിയിരുന്നു. വയനാടും കണ്ണൂരും മാത്രമായിരുന്നു റെഡ് അലർട്ട് എങ്കിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചു.മൂന്ന് ജില്ലകളിലും വരും മണിക്കൂറുകളിൽ അതിതീവ്ര മഴയാണ് പ്രഖ്യാപിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ…

Read More

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണമാകുന്നത്. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ കാറ്റും ശക്തമാകും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട്കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും മറ്റിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി വൻനാശനഷ്ടം…

Read More

അതിതീവ്ര മഴ ; വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 18) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‍സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വയനാട്ടില്‍ ഇന്ന് റെ‍ഡ് അലര്‍ട്ട് മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. നാളെയും…

Read More

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കേരളത്തിൽ 12 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, ജലനിരപ്പ് ഉയർന്നതോടെ കോട്ടയം മണിമല നദിയിൽ പുല്ലക്കയാർ സ്റ്റേഷനിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച്…

Read More

കനത്ത മഴ; ചെന്നൈയിൽ വിമാനസർവീസുകൾ താളം തെറ്റി, ഇറങ്ങാനാകാതെ ആകാശത്ത് വട്ടമിട്ട് പറക്കുന്നു

ചെന്നൈയിൽ കനത്ത മഴ പെയ്തതോടെ വിമാനസർവീസുകൾ താളം തെറ്റി. ചെന്നൈയിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഇവിടെനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങൾ വൈകുകയാണ്. ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രതികൂല കാലാവസ്ഥ ബാധിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ 15 വിമാനങ്ങൾ ഇറങ്ങാൻ സാധിക്കാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ഇനിയും ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ ഈ വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടേക്കും. അടുത്ത 7 ദിവസത്തേക്ക് ചെന്നൈയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

ശക്തമായ മഴ; കേരളത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കൻ കേരളാ തീരം മുതൽ തെക്കൻ കേരളാ തീരം വരെയായി ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ്…

Read More

ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 30 മരണം ; കനത്ത മഴ തുടരുന്നു , ദുരിതത്തിൽ വലഞ്ഞ് ജനങ്ങൾ

ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും. സംസ്ഥാനത്തെ വിവിധ മേഖലകളിൽ ദുരന്തം വിതയ്ക്കുന്ന മൺസൂണിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 പേർ മരിച്ചമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. സുൽത്താൻ പൂരിൽ മാത്രം ഏഴു പേർക്ക് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായി. പൂർവാഞ്ചലിൽ (കിഴക്കൻ യു പി) ഇടിമിന്നലേറ്റ് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും…

Read More

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം ; അസമിലുണ്ടായ പ്രളയത്തിൽ 79 മരണം , കൊങ്കൺ പാതയിൽ വെള്ളം കയറി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. യുപിയിലെ പലഗ്രാമങ്ങളും വെള്ളത്തിനടിയിലായി. അസമിൽ പ്രളയത്തിൽ 79 പേർ മരിച്ചു.ഉത്തരാഖണ്ഡിലെ ചമോലിയില്‍ മണ്ണിടിച്ചിലുണ്ടായി. റെയിൽവേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടർന്ന് കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 26 ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അസമിൽ 7 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി. 18 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 9 കാണ്ടാമൃഗം അടക്കം…

Read More