ആന്ധ്രാപ്രദേശിൽ കനത്ത മഴ; ശബരി എക്‌സ്പ്രസ് റദ്ദാക്കി, ട്രെയിനുകൾ വഴിതിരിച്ചുവിടും

ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്നതിനാൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്‌സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്‌സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ റെയിൽവെ ചെന്നൈ ഡിവിഷൻ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. 044-25354995, 044-25354151 എന്നിവയാണ് നമ്പറുകൾ. റദ്ദാക്കിയ ട്രെയിനുകൾ 1. സെപ്റ്റംബർ ഒന്നാം തീയ്യതി സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17230, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി…

Read More

കേരളത്തിൽ വീണ്ടും മഴ ശക്തമാകും

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മാത്രമല്ല ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം 4 ജില്ലകളിൽ…

Read More

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലും മലയോരമേഖലകളിലും മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷദ്വീപ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതുണ്ടെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി….

Read More

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ;കനത്ത മഴയ്ക്ക് കാരണം കാലാവസ്ഥ വ്യതിയാനമെന്ന് അന്താരാഷ്ട്ര പഠനം

വയനാട്ടിൽ 400ഓളം പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയ അതിശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പുതിയ പഠനം. അന്താരാഷ്ട്ര ഗവേഷകരുടെ കൂട്ടായ്മയായ വേൾഡ് വെതർ ആ​്രട്ടിബ്യൂഷനാണ് പഠനം നടത്തിയത്. ജൂലൈ 30ന് പുലർച്ചയുണ്ടായ അതിശക്തമായ മഴ 50 വർഷത്തിനിടക്ക് ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നും പഠനം വ്യക്തമാക്കി. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ ആഗോള താപനില 1.3 ഡ്രിഗ്രി വർധിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ വലിയ അളവിലുള്ള മഴയാണ് പ്രവചിക്കുന്നത്. മഴയുടെ തീവ്രതയിൽ ഏകദേശം നാല് ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ…

Read More

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ 2024 ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50…

Read More

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള,…

Read More

വയനാട് ചൂരൽമലയിൽ കനത്ത മഴ ; പുഴയിൽ ഒഴുക്കിൽ പെട്ട പശുവിനെ രക്ഷപ്പെടുത്തി

വയനാട് ചൂരൽമലയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി കനത്ത മഴ തുടരുകയാണ്. പുഴയിൽ ഒഴുക്ക് വർധിച്ചതോടെ പശുക്കൾ പുഴയിൽ കുടുങ്ങി. ബെയ്ലി പാലത്തിന് സമീപം ആ​ദ്യം നിർമിച്ച നടപ്പാലം പൂർണമായും തകർന്നു. ആദ്യം ഒഴുക്കിൽപ്പെട്ട ഒരു കിടാവ് കരയ്ക്ക് കയറിയിരുന്നു. മറ്റൊരു പശുവിനെ അതിസാ​ഹസികമായാണ് അ​ഗ്നിശമനസേനയും സിവിൽ ഡിഫൻസും പൊലീസ് ഉദ്യോ​ഗസ്ഥരും രക്ഷപ്പെടുത്തിയത്. 15 മിനിറ്റിലധികം നേരം പശു പുഴയിൽ കുടുങ്ങി. പശുവിന് എന്തെങ്കിലും പരിക്ക് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്.

Read More

കേരളത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 17 വരെ മത്സ്യബന്ധനം പാടില്ല

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീറ്റർ വരെ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13 മുതൽ 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

കേരളത്തിൽ വീണ്ടും ശക്തമായ മഴ വരുന്നു ; മറ്റന്നാൾ മുതൽ വീണ്ടും മഴ സജീവമാകും

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മറ്റന്നാൾ മുതൽ വീണ്ടും മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാൾ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മൂന്ന് ജില്ലകളിലും (പത്തനംതിട്ട, ഇടുക്കി, പാലക്കാട്) യെല്ലോ അല‍ർട്ടാണ്. ഒറ്റപ്പട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം ജലനിരപ്പ്…

Read More

5 ജില്ലകളിൽ യെലോ അലർട്ട്; കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ വരെ ന്യൂനമർദ്ദ പാത്തി

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 02, 03 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ…

Read More