
ഹിമാചലിൽ കനത്ത മഴ: 29 മരണം, ഷിംലയിൽ ക്ഷേത്രം തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു
ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 29 മരണം. ഷിംലയിലെ സമ്മർ ഹിൽ പ്രദേശത്തെ ഒരു ക്ഷേത്രം മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന് കുറഞ്ഞത് ഒമ്പത് പേർ മരിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനും പ്രാദേശിക ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ശുഖ്വിന്ദർ സിങ് സുഖു പറഞ്ഞു. സോളനിൽ, ജാദൺ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ…