കേരളത്തിൽ ഇന്നും പെരുമഴ പെയ്തേക്കും; ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റും ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് തുലാവർഷം ശക്തമാകുന്നത്. എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ഇന്നലെയും കനത്ത മഴ പെയ്തു. കാലടിയിലും…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന്‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഒമ്പത് ജില്ലകളിലും ശനിയാഴ്ച്ച 11 ജില്ലകളിലുമാണ് യെല്ലോ അലേർട്ടുള്ളത്. ഇന്ന് ഉച്ചയോടെയാണ് മഴ മുന്നറിയിപ്പ് നൽകിയത്. നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പില്ല.

Read More

ഒമാനിൽ കനത്ത മഴ ; ഒരാൾ മരിച്ചു

ഒമാനിൽ പെയ്ത കനത്ത മ​ഴയെ തുടർന്ന്​ ഒരാൾ മരിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ, വാദിയിൽ അകപ്പെട്ട​ സ്വദേശി പൗരൻ ആണ്​ മരിച്ചത്​. ഖാബൂറ വിലായത്തിലെ വാദി ഷഫാനിൽ വ്യാഴാഴ്ചയായിരുന്ന സംഭവമെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അംഗങ്ങൾ എത്തി മൃതദേഹം കണ്ടെടുത്തത്​.വാദികളിൽ വാഹനത്തിൽ അകപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഷിനാസിൽ മൂന്ന് പേരെയും സഹമിൽ അഞ്ച് പേരെയുമാണ്​ വ്യാഴാഴ്ച സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​…

Read More

തേജ് ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തേജ് ചുഴലിക്കാറ്റ് ഒമാൻ തീരത്തോടടുക്കുയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി ദോഫാര്‍, അല്‍ വുസ്‌ത ഗവര്‍ണറേറ്റില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് ഇന്ന് രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ അധികൃതർ പറയുന്നത്. കാറ്റിന്റെ വേഗത കാറ്റഗറി മൂന്നില്‍ നിന്ന് രണ്ടായി കുറഞ്ഞിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് കാറ്റഗറി ഒന്നാവുകയും ചെയ്യും. ദോഫാറില്‍ 50 മുതല്‍ 300 മില്ലി മീറ്റര്‍ മഴ പെയ്യുമെന്നാണ്‌ പ്രവചനം. 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്നലെ വൈകിട്ടോടെ കാറ്റിന്റെ ചെറിയ…

Read More

കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ ജാഗ്രത; തുലാവർഷത്തിനൊപ്പം തേജ് പ്രഭാവവും

തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും കൂടിയായതോടെ കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് ഇന്നലെ തന്നെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ‘തേജ്’ ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്.  ഒക്ടോബർ 21…

Read More

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റടിച്ചേക്കും; ജാഗ്രതാ നിർദേശം

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 18 മുതൽ 20 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 21, 22…

Read More

മഴ കനത്തു ; വെള്ളത്തിൽ മുങ്ങി സംസ്ഥാന തലസ്ഥാനം

മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ വെള്ളക്കെട്ടിലാണ് സംസ്ഥാന തലസ്ഥാനം. തിരുവനന്തപുരത്തെ പല പ്രദേശങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ടാണ്. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി. പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പോത്തൻകോട് കരൂരിൽ 7 വീടുകളിൽ വെള്ളം കയറി. കൂടാതെ ടെക്നോപാർക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. ​തീരമേഖലകളിലും വെളളം കയറി ജനങ്ങൾ ദുരിതത്തിലാണ്. അഞ്ചുതെങ്ങ്…

Read More

കേരളത്തിൽ തുലാവർഷം കനത്തു; ഇന്ന് ഒമ്പത് ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് രാത്രിയിൽ പല സ്ഥലങ്ങളിലും മഴ തോരാതെ പെയ്തു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഒക്ടോബർ 18 വരെയുള്ള തീയതികളിൽ…

Read More

കേരളത്തിൽ ഇന്നുമുതൽ തുലാവർഷം സജീവമായേക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട് 

കേരളത്തിൽ ഇന്ന് മുതൽ തുലാവർഷം സജീവമായേക്കും. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള  തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 09-10-2023 രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ  വരെ ഉയർന്ന തിരമാലയ്ക്കും…

Read More

റോഡ് അവസാനിച്ചതറിഞ്ഞില്ല; കാർ പുഴയിൽ വീണ് യുവഡോക്ടർമാർക്ക് ദാരുണാന്ത്യം

കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ടു യുവഡോക്ടർമാരുടെ മരണത്തിനിടയാക്കിയത് വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് കാരണമാണെന്ന് പ്രദേശവാസികൾ. പറവൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാൻ എളുപ്പവഴിയെന്ന നിലയിലാണ് ഗോതുരുത്ത് കടവാതുരുത്ത് റൂട്ട് ആളുകൾ തിരഞ്ഞെടുക്കുന്നത്. ഗോതുരുത്തിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ ഇടത്തോട് തിരിയാതെ വാഹനം നേരേ ഓടിച്ചുപോവുകയായിരുന്നു. നാലു ഡോക്ടർമാരും ഒരു നേഴ്സും അടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം. എറണാകുളത്ത് ബെർത്ത് ഡേ പാർട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു സംഘം. ഗൂഗിൾ മാപ്പ് ഉപയോഗിച്ചായിരുന്നു…

Read More