
സൗദിയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യത
സൗദിയിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, ശക്തമായ മഴ, കാറ്റ് എന്നിവ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ ഈ കാലയളവിൽ അതിശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ട്. കാറ്റ് മൂലം ഈ മേഖലയിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. #الدفاع_المدني: استمرار هطول…