ക​ന​ത്ത മ​ഴ​; ഒമാനിൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്നും അ​വ​ധി

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒമാനിലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ബു​ധ​നാ​ഴ്ച​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​സ്‌​ക​ത്ത്, തെ​ക്ക്-​വ​ട​ക്ക് ശ​ർ​ഖി​യ, ദാ​ഖി​ലി​യ, തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന, ബു​റൈ​മി, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ പൊ​തു, സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read More

വ​ട​ക്ക​ൻ ഒമാനിൽ ശ​ക്ത​മാ​യ മ​ഴ

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. നോ​ർ​ത്ത് അ​ൽ ഷ​ർ​ഖി​യ, അ​ദ് ദ​ഖി​ലി​യ, അ​ദ് ദാ​ഹി​റ, അ​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ഒ​മാ​ന്‍റെ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​തു സം​ബ​ന്ധി​ച്ച് നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ ആ​രം​ഭി​ച്ച കാ​റ്റും, ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്.

Read More

ഒമാനിൽ ചൂടിന് ആശ്വാസമായി വിവിധ ഇടങ്ങളിൽ മഴ

ഒമാനിൽ കത്തുന്ന ചൂടിന് ആശ്വാസം പകർന്ന് വിവിധ ഗവർണറേറ്റുകളിലെ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കനത്ത കാറ്റിൻറെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ടസംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്‌ലയിലെ സൽസാദ്, നിസ്‌വ, മുദൈബി, ഇബ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. വ്യാഴാഴ്ച രാത്രിയോടെതന്നെ പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വെള്ളിയാഴ്ച രാവിലെ ചാറി തുടങ്ങിയ മഴ ഉച്ചക്കുശേഷമാണ് ശക്തമായത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതേസമയം, ഒമാൻറെ ഭൂരിഭാഗം പ്രദേശങ്ങളും കത്തുന്ന…

Read More

ഒമാനിൽ കനത്ത മഴ തുടരുന്നു; വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഒമാനിൽ കനത്ത മഴ തുടരുന്നു. പല വാദികൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുകയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റും മിന്നലും എല്ലാം ഉണ്ട്. ആലിപ്പഴവും വർഷിച്ചു. അധികൃതർ നൽകുന്ന മുന്നറിയിപ്പ് എല്ലാവരും പാലിക്കണം. ജഅലാൻ ബനീ ബൂ അലി, ഖാബൂറ, യങ്കൽ, സുഹാർ, അവാബി, സുവൈഖ്, , ആമിറാത്ത്, ഖുറിയാത്ത് നഖൽ, ഇബ്രി, സമാഇൽ, റുസ്താഖ്, ഇസ്‌കി തുടങ്ങിയ പ്രദേശങ്ങളിൽ ആണ് കഴിഞ്ഞ ദിവസം നല്ല മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം പാറയിടിഞ്ഞ് വീണ് അപകടം സംഭവിച്ചിരുന്നു….

Read More

കനത്ത മഴ; മസ്‌ക്കറ്റിലെ അൽ അമീറത് – ഖുറയാത് റോഡിൽ പാറ ഇടിഞ്ഞ് വീണു; ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫെൻസ്

ഒമാനിൽ കനത്ത മഴയെത്തുടന്ന് മസ്‌കറ്റ് ഗവർണറേറ്റിലെ അൽ അമീറത് വിലായത്തിലെ ഒരു റോഡിൽ പാറ ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വകുപ്പ് അറിയിച്ചു. 2023 ഏപ്രിൽ 9-ന് വൈകീട്ടാണ് ഒമാൻ സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ മേഖലയിലെ അൽ അമീറത് – ഖുറയാത് റോഡിലെ അൽ അറ്റാഖിയ സ്ട്രീറ്റിലാണ് ഈ അപകടം സംഭവിച്ചത്. ഇതിനെത്തുടർന്ന് മേഖലയിൽ വലിയ രീതിയിലുള്ള ഗതാഗത തടസം അനുഭവപ്പെട്ടു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന്…

Read More