
ഒമാനിൽ കനത്ത മഴ തുടരുന്നു; വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
ഒമാനിൽ കനത്ത മഴ തുടരുന്നു. പല വാദികൾ നിറഞ്ഞൊഴുകി കൊണ്ടിരിക്കുകയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റും മിന്നലും എല്ലാം ഉണ്ട്. ആലിപ്പഴവും വർഷിച്ചു. അധികൃതർ നൽകുന്ന മുന്നറിയിപ്പ് എല്ലാവരും പാലിക്കണം. ജഅലാൻ ബനീ ബൂ അലി, ഖാബൂറ, യങ്കൽ, സുഹാർ, അവാബി, സുവൈഖ്, , ആമിറാത്ത്, ഖുറിയാത്ത് നഖൽ, ഇബ്രി, സമാഇൽ, റുസ്താഖ്, ഇസ്‌കി തുടങ്ങിയ പ്രദേശങ്ങളിൽ ആണ് കഴിഞ്ഞ ദിവസം നല്ല മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം പാറയിടിഞ്ഞ് വീണ് അപകടം സംഭവിച്ചിരുന്നു….