തമിഴ്നാട്ടിലെ ചില ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചൂടിനിടെ തമിഴ്നാട്ടിലെ ചില ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ നാല് ദിവസം മഴ പെയ്യുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിലും ഭൂമധ്യരേഖയോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഉയർന്ന തലത്തിലുള്ള അന്തരീക്ഷ ചംക്രമണം നിലനിൽക്കുന്നു. അതുകൊണ്ട് തീരദേശ ജില്ലകളിലും ഉൾപ്രദേശങ്ങളിലും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ…

Read More

സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു ; വാഹനങ്ങൾ ഒഴുകിപ്പോയി , നാല് മരണം

സൗദി അറേബ്യയിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാലുപേര്‍ മരിച്ചു. കനത്ത മഴയ്ക്കിടെ മക്ക മേഖലയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടാണ് നാല് സുഹൃത്തുക്കള്‍ മരിച്ചത്. മഗ്രിബ് നമസ്കാരത്തിന് ശേഷം റെസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു ഇവര്‍. പോകുന്ന വഴിയില്‍, തെക്കന്‍ മക്കയില്‍ വാദി അര്‍ന നിറഞ്ഞൊഴുകുന്നത് കണ്ട യുവാക്കള്‍ ഇതുവഴി വാഹനമോടിക്കുന്നതില്‍ പ്രശ്നമില്ലെന്നും അപകടസാധ്യതയില്ലെന്നും തോന്നിയതിനാല്‍ ഇവര്‍ വാഹനം മുമ്പോട്ട് എടുക്കുകയായിരുന്നു. എന്നാല്‍ ശക്തമായ കുത്തൊഴുക്കില്‍ കാര്‍ മുങ്ങുകയായിരുന്നെന്ന് ഇവരുടെ ബന്ധുവായ അബ്ദുള്ള അല്‍ സഹ്റാനി പറഞ്ഞു. മഴ തുടരുന്ന…

Read More

ഫിൻജാൽ ചുഴലിക്കാറ്റ് ; ചെന്നൈയിൽ മഴ കനത്തു , 16 വിമാനങ്ങൾ റദ്ദാക്കി

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ചെന്നൈയിൽ മഴ കനക്കുന്നു. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങൾ റദ്ദാക്കി. സ്വർണാഭരണ ശാലകൾ ഇന്ന് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ചെന്നൈയിലേക്കും ചെന്നൈയിൽ നിന്നുമുള്ള വിമാന സ‍ർവീസുകൾ ഇൻഡിഗോ നിർത്തിവെച്ചു. രാവിലെ 8:10നു ലാൻഡ് ചെയ്യണ്ട അബുദാബി വിമാനം ബംഗലൂരുവിലേക്ക് തിരിച്ചുവിട്ടു. മുൻകരുതലെന്നോണം ജനങ്ങൾ ഫ്ലൈ ഓവറുകളിൽ കാറുകൾ പാർക്ക് ചെയ്തത് ഗതാഗതം തടസ്സപ്പെടാനും കാരണമായി. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഉച്ചയ്ക്ക് ശേഷം…

Read More

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകിയിരുന്നു

Read More

സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയെത്തും; മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായി ശനിയാഴ്ചവരെ സൗദിയുടെ മിക്കയിടങ്ങളിലും മഴയെത്തും. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ചവരെ രാജ്യത്തിൻറെ മിക്കയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും കാറ്റുമെത്തും. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, ബാഹ, അസീർ, ജിസാൻ, മദീന, ഖസീം, ഹാഇൽ തുടങ്ങിയ പ്രവിശ്യകളിൽ ഇത് ഏറിയും കുറഞ്ഞും എത്തും. മക്കയിലെ ത്വാഇഫ് മുതൽ അൽബഹ വരെ നീളുന്ന…

Read More

കനത്ത മഴ; രജനികാന്തിന്റെ വീടിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടു

ചെന്നൈയില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ നടൻ രജനീകാന്തിന്റെ വീട് ഉള്‍പ്പടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂക്ഷമായി. പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. മഴ കനത്തതോടെ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നത് വെള്ളം ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷുമുണ്ടായ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നിരുന്നു. ഇപ്പോൾ നടന്റെ വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഇന്നലെ മുതലാണ് നഗരത്തില്‍…

Read More

കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; 8 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ കനക്കുമെന്ന് കാലാവസസ്ഥ കേന്ദ്രം അറിയിച്ചു. എറണാകുളം മുതൽ കണ്ണൂർ വരെയുള്ള 8 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് നൽകി കാലാവസ്ഥ വകുപ്പ്. നിലവിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ഇതോടെ മഴ കനക്കാനാണ് സാധ്യത. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

Read More

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; ഇടിമിന്നൽ, ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ മഴ കൂടുതൽ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിൻറെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപെടാനുള്ള സാധ്യത കൂടിയുണ്ട്. നിലവിലെ സൂചന പ്രകാരം ഒക്ടോബർ പകുതിക്ക് ശേഷം കാലവർഷം പൂർണമായി പിന്മാറി തുലാവർഷക്കാറ്റ് ആരംഭിക്കൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇന്ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, പാലക്കാട്,…

Read More

കേരളത്തിൽ ഇന്നും മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ശ്രീലങ്കയ്ക്ക് മുകളിലുള്ള ചക്രവാത ചുഴിയുടെയും കിഴക്കൻ കാറ്റിന്‍റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും…

Read More

മുംബൈയിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈ നഗരത്തിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയിൽ ഗതാഗതം പ്രതിസന്ധിയിലായി. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച ഉച്ചമുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതവും ദുസ്സഹമായി. വ്യാഴാഴ്ച പുലർച്ചെവരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. പുണെയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിൽ പുണെ…

Read More