
സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ കനത്ത പിഴ; സൗദിയിൽ നിയമം പ്രാബല്യത്തിൽ
സൗദിയിൽ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അനുമതിയില്ലാതെ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ കടുത്ത പിഴ ലഭിക്കാവുന്ന നിയമം പ്രാബല്യത്തിൽ. സൗദി ആഭ്യന്തര മന്ത്രാലയമാണ് രാജ്യത്തെ സ്ഥാപനങ്ങളുടെ സുരക്ഷാ ക്യാമറുകളമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പുറത്തിറക്കിയത്. പതിനെട്ടോളം നിയമലംഘനങ്ങളും അവക്കുള്ള പിഴകളും നിയമത്തിൽ വിവരിക്കുന്നുണ്ട്. ദൃശ്യങ്ങൾ അനുമതിയില്ലാതെ പുറത്ത് വിടുകയോ കൈമാറുകയോ ചെയ്താൽ 20000 റിയാൽ പിഴ ചുമത്തും. പൊതുസുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ നിരീക്ഷണ ക്യാമറകൾ നശിപ്പിക്കുക, റെക്കോർഡഡ് വിശ്വലുകൾ നിശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും 20000 റിയാലിൽ കുറയാത്ത പിഴ…