
ഭൂമിയിലുമല്ല, ആകാശത്തുമല്ല; താൻ പറന്നുനടന്നെന്ന് അഭയ ഹിരൺമയി
ഗായിക അഭയ ഹിരൺമയി എന്നും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. അതു പലപ്പോഴും സ്വകാര്യജീവിതവുമായി ബന്ധപ്പെട്ടാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ജീവിതവും പിന്നീടുള്ള വേർപിരിയലും സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. മറ്റുള്ളവരുടെ വീഴ്ച ആഘോഷിക്കുന്ന നവമാധ്യമങ്ങൾക്ക് കിട്ടിയ ലോട്ടറി ആയിരുന്നു ആ സംഭവങ്ങൾ. ഇപ്പോൾ വാലിബനിലെ പാട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഭയ. ഏകദേശം ഒരുവർഷം മുന്പ് സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയോടൊപ്പം ഒരു പാട്ട് ചെയ്തു. എനിക്കിഷ്ടമുള്ള സംഗീതസംവിധായകനാണ് പ്രശാന്ത്. അങ്ങനെ പാട്ടുപാടാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തുപോയി….