
ഒമാൻ: അന്തരീക്ഷ താപനില വരും ദിനങ്ങളിൽ ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം
രാജ്യത്തെ അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനിടെ 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനിടെ രാജ്യത്തെ അന്തരീക്ഷ താപനില പടിപടിയായി ഉയരാനിടയുണ്ടെന്നും, ഒമാനിലെ മരുഭൂപ്രദേശങ്ങളിൽ താപനില നാല്പത്തഞ്ച് ഡിഗ്രി മുതൽ നാല്പത്തൊമ്പത് ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. *️توقعات بارتفاع تدريجي في دجات الحرارة العظمى خلال الثلاثة أيام قادمة قد تصل من منتصف الى نهاية…