
വംശീയ അധിക്ഷേപം; ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന് ശാസനയും, പിഴയും
ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിനു ശാസനയും പിഴയും. വംശീയ അധിക്ഷേപം ധ്വനിപ്പിക്കുന്ന വേഷവും കറുത്ത മുഖവുമായി സ്പോര്‍ട്സ് തീം ഫാന്‍സി ഡ്രസ് പാര്‍ട്ടിയില്‍ പങ്കെടുത്ത സംഭവത്തിലാണ് താരത്തെ ശാസിച്ചതും പിഴ ചുമത്തിയതും. 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വിഷയത്തിലാണ് ഇപ്പോള്‍ ക്രിക്കറ്റ് ഡിസിപ്ലിന്‍ കമ്മീഷന് അഡ്ജഡിക്ടര്‍ നടപടിയെടുത്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ താരം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ചിത്രങ്ങള്‍ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശനവും ഉയരുകയായിരുന്നു. 1000 പൗണ്ട്, അതായത് ഏതാണ്ട് ഒരു…