
സംസ്ഥാനത്ത് ഏപ്രിലും ചൂട് കടുക്കും; 40 ഡിഗ്രി വരെ എത്താൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
വേനൽ മഴയെത്തിയിട്ടും ഏപ്രിലിലും സംസ്ഥാനത്തെ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെയായി തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. മഴയിലെ കുറവുകാരണം ഈ മാസവും 40 ഡിഗ്രി വരെ എത്തിയിരുന്നു. ഏപ്രിൽ 20വരെ ചൂട് രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ കൂടിയേക്കും. 20നുശേഷം വേനൽമഴ ശക്തമാകുമെന്നും മേയ് മുതൽ താപനില 32 ഡിഗ്രി വരെ കുറയുമെന്നും കാലാവസ്ഥാവകുപ്പ് പറയുന്നു. സംസ്ഥാനത്ത് മാർച്ചിൽ 32.4 മില്ലി മീറ്റർ വേനൽമഴ ലഭിക്കേണ്ടിടത്ത് 29.4 ആണ് കിട്ടിയത്. ആഗോളതാപനത്തിനൊപ്പം ഹരിതഗൃഹ വാതങ്ങളുടെ പുറന്തള്ളലും കാലാവസ്ഥാവ്യതിയാനവും…