വേനൽ ചൂട്; സംസ്ഥാനത്ത് ജോലി സമയത്തിൽ മാറ്റം

സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക്…

Read More

നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത’; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട…

Read More

കേരളത്തില്‍ കടുത്ത ചൂട്; രണ്ടാഴ്ചയ്ക്കുള്ളില്‍ താപനില 38 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലേതിനേക്കാള്‍ ഒന്നു മുതല്‍ 2 ഡിഗ്രിവരെ ചൂട് ഈ വര്‍ഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു….

Read More

ഒമാനിൽ താപനില ഗണ്യമായി ഉയരും

ഒമാനിൽ അടുത്ത രണ്ട് ദിവസങ്ങളിൽ താപനില ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശരീരത്തിൽ ജലാംശം നിലനിർത്തണമെന്നും പുറത്തുള്ള ജോലികൾ പരിമിതപ്പെടുത്തണമെന്നും ചൂട് കൂടുതലുള്ള സമയങ്ങളിൽ മാറിനിൽക്കണമെന്നും കാലാവസ്ഥ നിരീക്ഷകർ നിവാസികളോട് അഭ്യർഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തത് ദിമ വത്തയ്യാൻ, അൽ-സുനൈന എന്നിവിടങ്ങളിലാണ്. 42.8 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയ താപനില. ഏറ്റവും കുറഞ്ഞ താപനിലയാണ് സെയ്ഖ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്, 20.2 ഡിഗ്രി സെൽഷ്യസ്.

Read More

സുഹൈൽ നക്ഷത്രം ഉദിച്ചു; കൊടും ചൂടിന് ശമനമാകും

സുഹൈൽ നക്ഷത്രം ഉദിച്ചതോടെ കൊടും ചൂടിന് ശമനമാകും. 53 ദിവസം നീണ്ടു നില്‍ക്കുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവ് കണക്കാക്കുന്നത്. കിഴക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്. രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം സിറിയസിന് ശേഷം രാത്രി ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് 313 പ്രകാശവര്‍ഷം അകലെയാണിത്. അറബ് രാജ്യങ്ങളില്‍ മത്സ്യബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നത് സുഹൈല്‍ നക്ഷത്രത്തെ ആശ്രയിച്ചാണ്. കൊടും വേനലില്‍ ചുട്ടുപൊള്ളുന്ന യു.എ.ഇ.യിലെ…

Read More

യുഎഇയിൽ ചൂട് കൂടുന്നു; ക്യാമ്പയിനുമായി ആരോഗ്യ മന്ത്രാലയം

രാജ്യം കടുത്ത ചൂടിലേക്ക് കടക്കുകയാണ്. അത്കൊണ്ട് തന്നെ താമസക്കാർക്കിടയിൽ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യു എ ഇയിലെ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം ക്യാമ്പയിൻ തുടങ്ങുന്നത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഷാ​ർ​ജ എ​മി​റേ​റ്റി​ലാ​ണ് ​ക്യാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ക. സാധാരണ ഗതിയിൽ വെയിലേൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ ലക്ഷ്യം വച്ചാണ് വിവിധ ആരോഗ്യ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നത്. വേ​ന​ൽ​ക്കാ​ലം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ തു​ട​രു​ന്ന ക്യാമ്പ​യി​നി​ൽ നി​ർ​മാ​ണ​ പ്ര​വ​ർ​ത്തന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും       …

Read More

ലോകത്തിലെ ഏറ്റവും ചൂടേറിയ ദിനമായി 2023 ജൂലൈ 3; ശരാശരി ആഗോള താപനില രേഖപ്പെടുത്തിയത് 17.01 ഡിഗ്രി സെൽഷ്യസ്

ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ ദിനമായി മാറിയിരിക്കുകയാണ് 2023 ജൂലൈ 3. യുഎസ് നാഷണൽ സെന്റർ ഫോർ എൻവിയോൺമെന്റൽ പ്രെഡിക്ഷനിൽ നിന്നുള്ള കണക്ക് പ്രകാരമാണ് ജൂലൈ മൂന്ന് ആ​ഗോളതലത്തിൽ ചൂടേറിയ ദിവസമായി രേഖപ്പെടുത്തിയത്. ദേശീയ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. കാലാവസ്ഥ വ്യതിയാനവും ഉയർന്ന് വരുന്ന എൽനിനോ പ്രതിഭാസവുമാണ് ചൂട് ഉയരാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ചൂട് ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിന് മുൻപ് ഏറ്റവും ഉയർന്ന താപനിലയായി…

Read More

ലോകത്തിലെ ഏറ്റവും ചൂടേറിയ ദിനമായി 2023 ജൂലൈ 3; ശരാശരി ആഗോള താപനില രേഖപ്പെടുത്തിയത് 17.01 ഡിഗ്രി സെൽഷ്യസ്

ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ ദിനമായി മാറിയിരിക്കുകയാണ് 2023 ജൂലൈ 3. യുഎസ് നാഷണൽ സെന്റർ ഫോർ എൻവിയോൺമെന്റൽ പ്രെഡിക്ഷനിൽ നിന്നുള്ള കണക്ക് പ്രകാരമാണ് ജൂലൈ മൂന്ന് ആ​ഗോളതലത്തിൽ ചൂടേറിയ ദിവസമായി രേഖപ്പെടുത്തിയത്. ദേശീയ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. കാലാവസ്ഥ വ്യതിയാനവും ഉയർന്ന് വരുന്ന എൽനിനോ പ്രതിഭാസവുമാണ് ചൂട് ഉയരാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ചൂട് ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിന് മുൻപ് ഏറ്റവും ഉയർന്ന താപനിലയായി…

Read More

കേരളത്തിൽ 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം

സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ് തുടരുന്നു. ആറ് ജില്ലകളിലായി താപനില മുന്നറിയിപ്പ്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കി. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകാം. ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയായി ഉയരാം. ഈ ജില്ലകളിൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.  ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം. കടുത്ത ചൂടിൽ, അതീവ ജാഗ്രത…

Read More

ചൂടേറി കേരളം; വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് താപസൂചിക 55 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. താപനില, അന്തരീക്ഷ ഈര്‍പ്പം എന്നിവ കണക്കിലെടുത്ത് അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക.  പാലക്കാട്, കോഴിക്കോട് തൃശൂര്‍ ജില്ലകളിലാണ് താപ സൂചിക അപകടകരമായ നിലയില്‍ ഉയരാൻ സാധ്യത. ഈ മേഖലകളിൽ ഇത് 58 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നാണ് വിലയിരുത്തലെന്ന് കുസാറ്റിന്‍റെ കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു. പകല്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യാതപവും വരാതെയും ശ്രദ്ധിക്കണം. കൊല്ലം മുതല്‍ കോഴിക്കോടു…

Read More