
കേരളത്തിലെ ചൂട് ഈമാസം അവസാനം വരെ; കാലാവസ്ഥാ മുന്നറിയിപ്പ്
കേരളത്തിലെ ഈ പൊള്ളും ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ദിവസമായി പാലക്കാട് 40 ഡിഗ്രിയാണ് രേഖപ്പെടുത്തുന്നത്. പുനലൂർ 38, തൃശൂർ, കണ്ണൂർ (37) രേഖപ്പെടുത്തി. ഇത് ഉയരാനുമിടയുണ്ട്. സാധാരണ വേനൽ കാലത്തെക്കാൾ രണ്ട് – മൂന്ന് ഡിഗ്രി കൂടുതലാണ് ഇത്തവണ അനുഭവപ്പെടുന്നത്. ചൂടിനൊപ്പം കള്ളക്കടൽ പ്രതിഭാസവും ആവർത്തിക്കുകയാണ്. കണ്ണൂർ മാടായി ചൂട്ടാട് ബീച്ചിൽ ഇന്നലെ കടൽ 25 മീറ്ററോളം കരയിലേക്ക് കയറി. രണ്ട് ദിവസത്തേക്ക് കേരള തീരത്ത് 0.5 മുതൽ…