
കേരളത്തിൽ കൊടുംചൂട്; 3 ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ്, വൈദ്യുതി ഉപഭോഗവും കൂടി
സംസ്ഥാനത്ത് കൊല്ലം,കോട്ടയം,തൃശൂർ ജില്ലകളിൽ ഇന്ന് 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിൽ 38 ഡിഗ്രി സെൽഷ്യസും ആലപ്പുഴ,എറണാകുളം, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. തിരുവനന്തപുരത്തും പാലക്കാടും 36 ഡിഗ്രി സെൽഷ്യസാണ് ചൂട്. ചൊവാഴ്ച വരെ കനത്ത ചൂട് തുരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടി. 5,150 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. സംസ്ഥാനത്ത് ഉയർന്ന…