
നായകളിൽ ഹൃദയ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി യുഎഇയിലെ സർജൻമാർ
നായകളിൽ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി യു.എ.ഇയിലെ വെറ്ററിനറി സർജൻമാർ. മൂന്ന് നായ്ക്കളിലാണ് ഹൃദയ വാൽവ് മാറ്റിവെക്കുന്ന ശസ്ത്രക്രിയ പൂർത്തിയാക്കിയത്. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം. അബൂദബി ബ്രിട്ടീഷ് വെറ്ററിനറി സെന്ററിലാണ് മൂന്ന് നായ്ക്കളുടെ ഹൃദയ വാൽവ് മാറ്റിവെക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഫ്ലോറിഡ യൂനിവേഴ്സിറ്റിയിലെ ക്ലിനിക്കൽ പ്രഫസർ കറ്റ്സൂരിയോ മറ്റ്സൂറ, അബൂദബി ബ്രിട്ടീഷ് വെറ്ററിനറി ക്ലിനിക്കിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോസ് ബോട്ട് എന്നിവരുടെ നേതൃത്വത്തിൽ ഏഴ് വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. മിഡിലീസ്റ്റ്…