സംവിധായകന്‍ സിദ്ദിഖിന് ഹൃദയാഘാതം; നില ഗുരുതരം

 സംവിധായകൻ സിദ്ദിഖിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിലായിരുന്നു. അസുഖം കുറയുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നു മണിയോടെ ഹൃദയാഘാതം സംഭവിച്ചത്. സഹപ്രവർത്തകരായ ലാൽ, ബി ഉണ്ണികൃഷ്ണൻ, റാഫി എന്നിവർ ആശുപത്രിയിലെത്തി സിദ്ദിഖിനെ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ദിഖിന്‍റെ ആരോഗ്യനില വിലയിരുത്തും.

Read More

ഹൃദയാഘാതത്തിന് ചികിത്സയിലിരുന്ന ആൻ മരിയ മരണത്തിന് കീഴടങ്ങി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയ് (17) മരണത്തിന് കീഴടങ്ങി. കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.40നായിരുന്നു മരണം. ജൂൺ ഒന്നാം തീയതി രാവിലെ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടാകുന്നത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും അതിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീടാണ് കോട്ടയത്തേക്ക് മാറ്റിയത്. 2 മണിക്കൂർ 37 മിനിറ്റ് കൊണ്ടാണ് 139 കി.മീ. സഞ്ചരിച്ച് ആംബുലൻസിൽ…

Read More

സൌദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു; പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ റഫീഖാണ് മരിച്ചത്

സൌദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുന്നത്തുംപീടിക സ്വദേശി അബ്ദുൽ റഫീഖാണ് മരിച്ചത്. സൌദിയിലെ ഹുഫൂഫിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 30 വർഷമായി ഹുഫൂഫിൽ ഫർണീച്ചർ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ മൃതദേഹം അൽഹസ്സ സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Read More

ഹൃദയാഘാതം: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിനി മരിച്ചു

മലയാളി വിദ്യാർഥിനി ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈൻ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ്: അജി കെ വർഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.

Read More

ഡ്രൈവിങ്ങിനിടയിൽ ഹൃദയാഘാതമുണ്ടായ പ്രവാസിക്ക് പുനർജ്ജന്മം

തലേദിവസമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ഡോക്ടറെ കാണാൻ പുറപ്പെട്ട ഇന്ത്യൻ പ്രവാസി വാസി മധ്യേ ഉണ്ടായ ഹൃദയാഘാതത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.23 വർഷമായി യു എ ഇ യിൽ താമസിക്കുന്ന 57 വയസുകാരനായ ജേക്കബ് ജോൺ നേടിയമ്പത്ത് എന്ന പ്രവസിക്കാണ് ഡോക്ടറെ കാണാൻ കാർ ഓടിച്ചു പോകുന്നതിനിടയിൽ ആശുപത്രിക്ക് സമീപം വഴി മദ്ധ്യേ ഹൃദയാഘാതമുണ്ടായത്. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് വാഹനത്തിന്റെ ബാലൻസ് തെറ്റി അപകടമുണ്ടായി എങ്കിലും കാര്യമായ പരിക്കുകൾ സംഭവിച്ചില്ല. ഭാഗ്യവശാൽ ആശുപത്രിക്ക് സമീപമുണ്ടായ അപകടമായതിനാൽ ഉടനടി നാട്ടുകാർ…

Read More