ഹൃദയാഘാതം; തൃശൂർ സ്വദേശി മുസ്തഫ ബുദൈറയിൽ വച്ച് അന്തരിച്ചു

തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബുറൈദയിൽ നിര്യാതനായി. 50 വയസായിരുന്നു. ബുറൈദ കെ.എം.സി.സി സുൽത്താന ഏരിയ പ്രസിഡൻറായിരുന്നു. മടക്കൽ അലവി-നബീസ ദമ്പതികളുടെ മകനാണ്. വർഷങ്ങളായി ബുറൈദയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷാഹിദ. അഫ്‌സൽ, സഫീദ, സഹല എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കെ.എം.സി.സി നേതൃത്വം രംഗത്തുണ്ട്.

Read More

തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം

മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിരുന്നു. ഇതും മരണ കാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആനയുടെ ശരീരത്തിൽ മുറിവ് ഉണ്ടായിരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായിരുന്നു. ആനയുടെ പിൻ കാലിലെ മുഴയിൽ‌ പഴുപ്പ് നിറഞ്ഞിരുന്നു എന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മയക്കു വെടിക്ക് ശേഷം പടക്കം പൊട്ടിച്ചതും ആൾക്കൂട്ടവും പടക്കത്തിന്റ ശബ്ദവും ആനയെ പരിഭ്രാന്തനാക്കിയെന്നാണ് കർണാടക വനം വകുപ്പ് പറയുന്നത്. ആനയ്ക്ക്…

Read More

ഹൃദയാഘാതം; മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. വൈലത്തൂർ സ്വദേശി മുഹമ്മദ് ശഫീഖ് ആണ്​ മരണപ്പെട്ടത്. 37 വയസായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് സലാല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

Read More

ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. പന്തളം പൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടിൽ ജോർജ് ആണ് ഒമാനിലെ സുഹാറിൽ മരിച്ചത്. മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസമായി സുഹാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

ജോലി ചെയ്യുന്നതിനിടെ മലയാളിയായ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു

റിയാദിലെ വർക്ഷോപ്പിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപ് ആണ് മരിച്ചത്.55 വയസായിരുന്നു പ്രായം. റിയാദ് എക്സിറ്റ് എട്ടിൽ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലാണ് സുദീപ് ജോലി ചെയ്യുന്ന വർക്ക്ഷോപ്പ്. വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം സമീപത്തെ റഫ ആശുപത്രിയിലാണ്. ഉടൻ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കഴിഞ്ഞ 33 വർഷമായി റിയാദിൽ പ്രവാസിയാണ്. ഭാര്യ: ബിജി, മക്കൾ: സോനു,…

Read More

ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തത്തെുടര്‍ന്ന് കൊല്ലം തൊടിയൂര്‍ സ്വദേശിയും റാക് യൂനിയന്‍ സിമന്‍റ് കമ്പനി ജീവനക്കാരനുമായ ദില്‍ഷാദ് (45) റാസല്‍ഖൈമയില്‍ നിര്യാതനായി. ഞായറാഴ്ച്ച രാവിലെ റാസല്‍ഖൈമയില്‍ കളി സ്ഥലത്ത് ബൗളിങ്ങിലേര്‍പ്പെട്ടിരുന്ന ദില്‍ഷാദിന് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ആംബുലന്‍സ് വിഭാഗമത്തെി പ്രഥമ ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലത്തെിച്ചെങ്കിലും അന്ത്യം സംഭവിച്ചു. കൊല്ലം തൊടിയൂര്‍ കല്ലിക്കൊട്ടു മുഴങ്ങന്‍ഗൊഡി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് കുഞ്ഞുവാണ് പിതാവ്. മാതാവ്: ആബിദ. ഭാര്യ: ആബി അമീറ ദില്‍ഷാദ്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദില്‍ഷാദ് കുടുംബസമേതം…

Read More

വിനോദയാത്രക്കിടെ വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട് വിനോദയാത്രക്കിടെ ഹൈസ്കൂൾ വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു. പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശ്രീസയനയാണ് മരിച്ചത്. മൈസൂരിലേക്ക് ഉല്ലാസ യാത്രക്ക് പോയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരില്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ടുമടങ്ങുമ്പോഴാണ് സയന കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. പിന്നീട് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സയനയുടെ മരണത്തിൽ അനുശോചിച്ച് എം എൻ കെ എം സ്കൂളിന് ഇന്ന്…

Read More

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ദമാമിൽ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ദമ്മാമില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ശിവപുരം സ്വദേശി രജീഷ് മനോലിയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിമൂന്ന് വര്‍ഷമായി ദമ്മാമിലെ സ്വാകര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ് രജീഷ്. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More

ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു; അന്ത്യം ഹൃദയാഘതത്തെ തുടർന്ന്

മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു കുണ്ടറ ജോണിയുടെ തട്ടകം. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തെ…

Read More

ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ മലയാളി യുവാവ് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ തലശ്ശേരി ചാമ്പാട് സ്വദേശി ഷിനോദാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ അഹ്സ്സയിൽ 11 വർഷമായി ഇറാദാത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു. ഷിനോദിന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. ഹുഫൂഫിലെ അൽ അഹ്സ്സ സ്പെഷലൈസ്ഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനാ പ്രവർത്തകരും ഷിനോദിന്റെ…

Read More