ഹൃദയാഘാതം ; മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്.

Read More

ഹൃദയാഘാതം ; തൃശൂർ സ്വദേശി ഒമാനിൽ വച്ച് നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തൃശ്ശൂർ കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ ഹൈസ്കൂളിന് സമീപം താമസിക്കുന്ന മാത്യൂസ് ചിറമ്മൽ ജോസ് ആണ് ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്ക അൽ സീർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു മാതാവ്: റിട്ട അധ്യാപിക കൊച്ചുമേരി. ഭാര്യ:കരോലിൻ (കിംജി രാംദാസ് കമ്പനി). സഹോദരൻ:ആൻഡ്രൂസ് (യു.എ. ഇ സ്പിന്നീസ് കമ്പനി).

Read More

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം ; മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച രാജസ്ഥാൻ സ്വദേശി മുറാദ് ഖാൻ്റെ (53) മൃതദേഹം ഒ.ഐ.സി.സി നജ്‌റാൻ വെൽഫയർ വിങ്ങിന്‍റെ സഹായത്തോടെ നാട്ടിലയച്ചു. 32 വർഷമായി നജ്‌റാനിലെ കൺസ്‌ട്രക്‌ഷൻ കമ്പനിയിൽ പെയിൻറിങ് ജോലി ചെയ്ത്‌ വരികയായിരുന്നു മുറാദ് ഖാൻ. ജോലി കഴിഞ്ഞ് തന്‍റെ വാഹനത്തിൽ താമസ സ്ഥലത്തേക്ക്‌ പോകുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ നജ്റാനിലെ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സൗദി എയർലൈൻസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലയച്ചത്. ഭാര്യയും നാല് പെണ്മക്കളും ഒരു…

Read More

ഷാർജയില്‍ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; വിട പറഞ്ഞത് യുഎഇയിലെ ഗായികയുടെ ഭർത്താവ്

മലയാളി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്.ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ ജയന് ഹൃദയാഘാതമുണ്ടാവുകയും അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു. രണ്ട് മക്കളുണ്ട്. അൽഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് മുഹൈസിന (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്ത് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Read More

ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചു ; പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്. ഇവാൻ അൽ ബഹ്റൈൻ കമ്പനിയിൽ എൻജിനീയറായിരുന്നു. മുഹറഖിലെ റൂമിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ കണ്ടത്. പിതാവ്: ഹരിക്കുട്ടൻ. മാതാവ്: പ്രീത. സഹോദരൻ: വിഘ്നേഷ്. ഒക്ടോബറിൽ വൈശാഖിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 2019 മുതൽ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു…

Read More

ഹൃദയാഘാതം ; മലയാളി യുവാവ് ഖത്തറിൽ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം എടവണ്ണ ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്‍റെ മകന്‍ കെ പി ഹാഷിഫ് (32) ആണ് മരിച്ചത്. മദീന ഖലീഫയിലെ താമസസ്ഥലത്ത് വെച്ച് ശനിയാഴ്ച​​ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്​ ആശുപത്രിയി​ൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഷംല ഒന്നര മാസം മുമ്പാണ്​ ഖത്തറിലെത്തിയത്​. ഇരുവരും ഈ മാസം അവസാനം നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. സ്വകാര്യ കമ്പനിയിലെ എച്ച്​ ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഹാഷിഫ്​….

Read More

ഹൃദയാഘാതം ; ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജൽ നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉത്തർപ്രദേശിലെ ​ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജൽ നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർക്ക് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ട്. ഏപ്രിൽ 5 ന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ അവരെ ലഖ്‌നൗവിലേക്ക് റഫർ ചെയ്യുകയായിരുന്നു. കാജലിന് ഹൃദയാഘാതമുണ്ടായെന്നാണ് വിവരം. രക്തസമ്മർദ്ദവും ഹൃദയയാഘാതവും മൂലമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് ലഖ്‌നൗവിലേക്ക് കൊണ്ടുപോകുകയാണ്,” കാജലിന്റെ ഭർത്താവ്…

Read More

വിഷമല്ല, കാരണം ഹൃദയഘാതം; മുക്താർ അൻസാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

യുപിയിൽ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരി മരിച്ചത് ഹൃദായാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. നേരത്തെ അൻസാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിഷം നൽകി കൊലപ്പെടുത്തിയതായിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ വാദം. അഞ്ചുഡോക്ടർമാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും പരിശോധനയിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയെന്നും റാണി ദുർഗാവതി ആശുപത്രി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് എട്ടരയോടെയാണ് ജയിലിൽനിന്ന് മുക്താർ അൻസാരിയെ ആശുപത്രിയിലെത്തിക്കുന്നത്. അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണ്ടത്ര ചികിത്സ നൽകിയിരുന്നില്ല എന്നും നേരത്തെ…

Read More

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ കാപ്പാട് സ്വദേശി ഒമാനിലെ മത്രയില്‍ നിര്യാതനായി. മത്ര ഗോള്‍ഡ് സൂഖില്‍ കഫ്​റ്റീരിയ ജീവനക്കാരനായ മുഹമ്മദ് അലിയാണ് മരിച്ചത്. 54 വയസായിരുന്നു. കാപ്പാട് ചേലോറ തയ്യില്‍ വളപ്പില്‍ ‘ബൈതുല്‍ഹംദി’ ലാണ് താമസം. പിതാവ്​: മൊയ്തീന്‍. മാതാവ്​:ഫത്തീവി. ഭാര്യ: നുസ്രത്ത്. മക്കൾ: മുഫീദ്, ഫിദ, നദ

Read More

ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം വ്യക്തമായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ മൊയ്തീൻ കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. മൊയ്തീൻ…

Read More