
‘യുഎഫ്ഒ’യെക്കുറിച്ചുള്ള മൊഴിയെടുപ്പ്; അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം പുനരാരംഭിക്കും
അമേരിക്കയിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കൻ കോൺഗ്രസിൽ യുഎഫ്ഒ അഥവാ അജ്ഞാതമായ ആകാശപ്രതിഭാസങ്ങളെ കുറിച്ചുള്ള മൊഴിയെടുപ്പ് പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസിൻ്റെ തട്ടകത്തിൽ നിരവധി സുപ്രധാന വിഷയങ്ങളുണ്ടെങ്കിലും അജൻഡയിലെ ഒരു വിഷയം യുഎഫ്ഒകളെക്കുറിച്ചുള്ള ഹിയറിംഗ് ആയിരിക്കും എന്നാണ് അറിയുന്നത്. സർക്കാർ അവയെ തിരിച്ചറിയാത്ത വ്യോമ പ്രതിഭാസങ്ങൾ (യുഎപികൾ) എന്നാണ് വിളിക്കുന്നത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റി നടത്തുന്ന ഹൗസ് ഹിയറിംഗിനൊപ്പം, ഹൗസും സെനറ്റും യുഎപി ഹിയറിംഗുകൾ നടത്താൻ പദ്ധതിയിടുന്നു. കഴിഞ്ഞ വർഷം ഇത് പൊതു യുഎപി ഹിയറിംഗും നടത്തിയിരുന്നു. ജനപ്രതിനിധിയുടെ…