എസ്എഫ്ഐഒ അന്വേഷണം; സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും  എസ്എഫ്ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആർഎൽ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്‍റെ അപേക്ഷയിലും വാദം കേള്‍ക്കും. 

Read More

ആരെങ്കിലും എന്നെ കുറിച്ച് നല്ലത് പറഞ്ഞാൽ കേട്ട് വിടാറെയുള്ളു, എന്നെ കണ്ണെടുത്താൻ കണ്ടുകൂടായിരുന്നുവെന്ന് അദ്ദേഹം മുഖത്ത് നോക്കി പറഞ്ഞു: അജു

പതിനാല് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് അജു വർ​ഗീസ്. നായകന്റെ കൂട്ടുകാരന്റെ റോളിലൂടെയാണ് അജുവിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു. ശേഷമാണ് നായക വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. കേരള ക്രൈം ഫയൽസ്, ഫീനിക്സ് തുടങ്ങിയവയുടെ റിലീസിനുശേഷമാണ് അജുവിന്റെ നായക വേഷങ്ങൾ പ്രശംസ നേടി തുടങ്ങിയത്. സിനിമാ താരമാണെന്ന് കരുതി ഡിപ്ലോമാറ്റിക്കായി സംസാരിക്കുന്ന രീതി അജുവിന് ഇല്ല. ജീവിതത്തിലെ അനുഭവങ്ങളും ദുശീലങ്ങളും അടക്കം ഇമേജ് പോകുമെന്ന ഭയമില്ലാതെ തുറന്ന് പറയാറുള്ള അജു വർ​ഗീസ്…

Read More

പ്രിയ വർഗീസിന് എതിരായ ഹർജി; അടിയന്തരമായി കേൾക്കേണ്ട സാഹചര്യം ഇല്ലെന്ന് സുപ്രീം കോടതി

കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. ഈ ഹർജി അടിയന്തരമായി കേൾക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്‌കറിയയുടെ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. പ്രിയ വർഗീസിന് എതിരെ യുജിസിയും ജോസഫ് സ്കറിയയും നൽകിയ ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്. ഈ ബെഞ്ചിന് മുമ്പാകെയാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ജോസഫ് സ്‌കറിയയുടെ…

Read More