ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഡ്ര​സ്സ് കോ​ഡ്

സൗ​ദി​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഡ്ര​സ്സ് കോ​ഡ്. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ്യ​ക്തി ശു​ചി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​െൻറ​യും സാ​മൂ​ഹി​ക മ​ര്യാ​ദ​ക​ൾ പാ​ലി​ക്കു​ന്ന​തി​െൻറ​യും ഭാ​ഗ​മാ​യാ​ണ് പ​രി​ഷ്ക​ര​ണം. ആ​രോ​ഗ്യ വ​കു​പ്പാ​ണ് വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ച​ട്ട​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ മാ​ന്യ​വും പൊ​തു​സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​തു​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വ്യ​ത്യ​സ്ത നി​ർ​ദേ​ശ​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​ത്. പു​രു​ഷ​ന്മാ​ർ പൈ​ജാ​മ​യും ഷോ​ർ​ട്‌​സും ധ​രി​ക്കാ​ൻ പാ​ടി​ല്ല. കൂ​ടാ​തെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളോ പ​ദ​പ്ര​യോ​ഗ​ങ്ങ​ളോ പ​തി​പ്പി​ച്ച വ​സ്ത്ര​ങ്ങ​ളും ധ​രി​ക്ക​രു​ത്. വി​ചി​ത്ര​മാ​യ രീ​തി​യി​ൽ ഹെ​യ​ർ​സ്റ്റൈ​ൽ ഒ​രു​ക്കു​ന്ന​തി​നും…

Read More

ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കി കുവൈത്ത്

കുവൈത്തില്‍ ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുന്നു. ആരോഗ്യ മന്ത്രാലയം നല്‍കിയ സര്‍ക്കുലറിലാണ് പ്രവൃത്തി സമയത്തിലുടനീളം ജീവനക്കാര്‍ക്ക് മാസ്‌ക് ധരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് ജെ.എൻ1 വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് സൂചന. എന്നാല്‍ രാജ്യത്ത് അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും തണുപ്പ് സീസണില്‍ ശ്വസന രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ പതിവാണെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. ഇൻഫ്ലുവൻസ,ന്യുമോണിയ, കോവിഡ് പ്രതിരോധ കുത്തിവപ്പുകൾ എന്നിവ ആരോഗ്യമന്ത്രാലയത്തിന്റെ രാജ്യത്തെ 42 കേന്ദ്രങ്ങളിൽ ലഭ്യമാണ്….

Read More