അതിവേഗ നിയമനവുമായി പിഎസ്‌സി

സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ അതിവേഗ നിയമനവുമായി പിഎസ്‌സി. 247 അസിസ്റ്റന്റ് സര്‍ജന്മാര്‍ക്ക് കൂടി നിയമന ശുപാര്‍ശ അയച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ 2021 മാര്‍ച്ചില്‍ നിലവില്‍ വന്ന അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ആകെ അയച്ച നിയമന ശുപാര്‍ശകളുടെ എണ്ണം 610 ആയി. 30 പേര്‍ക്ക് കൂടി ഈ തസ്തികയിലേക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 17 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.   മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം…

Read More

സ്ത്രീകളുടെ ആരോഗ്യവും ആയുര്‍വേദവും; അറിഞ്ഞിരിക്കാം

ആധുനിക യുഗത്തില്‍ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ജീവിതശൈലിരോഗങ്ങള്‍.  ഓരോ വ്യക്തിയും ജീവിതശൈലിയില്‍ വരുത്തുന്ന ഗുണകരമായ മാറ്റങ്ങള്‍ മൂലം രോഗരഹിതവും ആരോഗ്യപരവുമായ നേട്ടങ്ങള്‍ മനുശ്യരാശിക്ക് ഉണ്ടാവുന്നതാണ്. ജീവിതശൈലിരോഗങ്ങളില്‍ ഏറ്റവും പ്രധാനമായി പ്രതിപാദിക്കേണ്ട ഒന്നാണ് സ്ത്രീകളെ ബാധിക്കുന്ന പിസിഒഡി എന്ന രോഗാവസ്ഥ. ആരോഗ്യരംഗത്തെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്ക് പിസിഒഡി അനുബന്ധ രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഇന്നത്തെ യുവതലമുറയിലെ പെണ്‍കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ശരീര അവസ്ഥയാണിത്. ഇതു നിസാരമായി കാണേണ്ട ഒരു രോഗമല്ല. കാരണം…

Read More

മുടിയുടെ ആരോഗ്യസംരക്ഷണം അത്ര നിസാരമല്ല..!

സ്ത്രീ സൗന്ദര്യത്തിൻറെ പ്രധാന ഘടകങ്ങളിലൊന്നാണ് മുടി. സ്ത്രീയുടെ കേശഭാരത്തെ വർണിക്കാത്ത കവികളില്ല. മുടിയഴകിൽ മയങ്ങാത്ത പുരുഷൻമാരുമില്ല. ‘നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിക്കതിരില ചൂടി…’ എന്ന ഗാനം മുടിയഴകു വർണിക്കുന്ന ജനപ്രിയ ഗാനങ്ങളിലൊന്നാണ്. എത്രയോ ഗാനങ്ങൾ, കവിതകൾ… പറഞ്ഞുവരുന്നത് മുടിയുടെ ആരോഗ്യസംരംക്ഷണവുമായി ബന്ധപ്പെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറിയുകയും അതു പ്രയോഗത്തിൽ വരുത്തുകയും വേണം. മുടിക്ക് നല്ല പരിചരണവും ശ്രദ്ധയും കൊടുക്കണം. ഇല്ലെങ്കിൽ മുടിയുടെ വളർച്ചയെ കാര്യമായി ബാധിക്കും. ശരിയായ പരിചരണം കൊടുത്തില്ലെങ്കിൽ മുടി കൊഴിച്ചിൽ…

Read More

ഭക്ഷണം തന്നെ ആരോഗ്യം

അമിതമായ ഭക്ഷണം ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കും. ശരീരത്തിന് ആവശ്യമായ രീതിയില്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കാന്‍ നാം ശീലിക്കണം. മുതിര്‍ന്നവര്‍ കുട്ടികളെ ആരോഗ്യകരമായ ഭക്ഷണരീതി ശീലിപ്പിക്കുകയും വേണം. അല്ലെങ്കില്‍ അതു മുതിര്‍ന്നവരെയും കുട്ടികളെയും ഒരു പോലെ ആരോഗ്യപ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കും. നല്ല ആഹാരം എന്നത് ഓരോരുത്തരുടെയും അവകാശവും ഉത്തരവാദിത്വവുമാണ്. ശരിയായതോതില്‍ അന്നജവും മാംസ്യവും കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അന്നജം …50-60 ശതമാനം മാംസ്യം …20 ശതമാനം കൊഴുപ്പ് ….20-30 ശതമാനം. അന്നജത്തില്‍ നിന്നാണ് ഊര്‍ജം ലഭിക്കുന്നത്. ധാന്യം, കിഴങ്ങ്,…

Read More

രക്തസ്രാവം മൂലം ഗർഭസ്ഥശിശു മരിച്ചു; യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു

യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ആശുപത്രിയിലായ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഉഴവൂർ കുന്നാംപടവിൽ മീര (32) ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. രണ്ടു മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നു മരിച്ചതായും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവച്ചെന്നാണു കേസ്. യുഎസ് സമയം തിങ്കളാഴ്ച രാത്രി 10.10ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ…

Read More

ചില മരുന്നുകൾ സ്ത്രീകൾക്കു മാത്രം; ഹോമിയോപ്പതിയും സ്ത്രീരോഗങ്ങളും

ഹോമിയോപ്പതി ഒരു വ്യക്ത്യാധിഷ്ഠിത ചികിത്സയാണ്. അതായത് ഓരോ വ്യക്തിയുടെയും പ്രത്യേകതകളെയും സ്വഭാവവിശേഷങ്ങളെയും കണക്കിലെടുത്ത് ഒരേ രോഗം ബാധിക്കുന്ന വിവിധ രോഗികൾക്കു വ്യത്യസ്ഥ മരുന്നുകൾ നൽകി ചികിത്സിക്കുന്ന രീതി ആണ് ഹോമിയോപ്പതിയിൽ ഉള്ളത്. എല്ലാ ചികിത്സാരീതികളിലും സ്ത്രീരോഗ ചികിത്സക്കു പ്രത്യേക വിഭാഗങ്ങൾ ഉണ്ട്. മോഡേൺ മെഡിസിനിൽ അത് ഗൈനക്കോളജി എന്ന് അറിയപ്പെടും. പ്രസവ ശുശ്രൂഷ മാത്രം പ്രതിപാദിക്കുന്ന പ്രസൂതികാശാസ്ത്രം ആയുർവേദത്തിൽ ഉണ്ട്. ഹോമിയോപ്പതിയിൽ ഔഷധ ഗുണ വിജ്ഞാനിയം എന്ന മരുന്നുകളെ പ്രതിപാദിക്കുന്ന മെറ്റീരിയ മെഡിക്ക എന്ന ഗ്രന്ഥത്തിൽ മരുന്നുകളെ…

Read More

ആയുസുണ്ടായില്ല; നിയമന കോഴ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി

നിയമന കോഴ ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് തെളിഞ്ഞു. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്തികളുണ്ട്, മാധ്യമ സ്ഥാപനങ്ങളുണ്ട്. ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിപ കാലത്തെ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനം അഭിനന്ദനാർഹമാണ്.തെറ്റില്ലാത്ത പ്രവർത്തിച്ചു വരുന്നതാണ് ആരോഗ്യ വകുപ്പ്.ആരോഗ്യ മന്ത്രി വഹിച്ച പങ്കും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വർണ്ണക്കടത്തുണ്ടായി. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾ വട്ടമിട്ടു…

Read More

അഖിൽ സജീവും ലെനിനും പ്രതി; ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ്

ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു. ഇവർക്കെതിരെ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി. ഹരിദാസനിൽനിന്ന് ലെനിൻ 50,000 രൂപയും അഖിൽ 25,000 രൂപയും തട്ടിയെടുത്തു. ബാസിതിനെ പ്രതിചേർക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഇരുവരും പണം വാങ്ങിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് നാളെ കോടതിയിൽ റിപ്പോർട്ട് നൽകും. അഖിൽ സജീവും ഹരിദാസും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിയമനം ശരിയാക്കുമെന്നാണ് അഖിൽ പറഞ്ഞത്. ഹരിദാസാണു സംഭാഷണം പുറത്തുവിട്ടത്.  അഖിൽ സജീവ് മാർച്ച്…

Read More

‘ഹൈ റിസ്ക് കോൺടാക്ട്ടിൽ ഉള്ള മുഴുവൻ ആളുകളെയും പരിശോധിക്കും; ഒരേ സമയം 192 സാംപിൾ മൊബൈൽ ലാബിൽ നടത്താം’ : വീണ ജോർജ്

ഇന്ന് നിപ പോസിറ്റീവായ 39കാരൻ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയാണെന്നും ആരോഗ്യ നില സ്റ്റേബിളാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ഇയാൾക്ക് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉണ്ട്. ആശുപത്രിയിൽ വെച്ചാണ് സമ്പർക്കമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവർത്തകന്റെ ആരോഗ്യ നിലയിൽ കുഴപ്പമില്ല. 9വയസുകാരൻ വെന്റിലേറ്ററിൽ ആണെങ്കിലും സ്റ്റേബിൾ ആണെന്നും മന്ത്രി വീണാജോ‍ർജ് പറഞ്ഞു. ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്ക് കോൺടാക്ട്ടിൽ ഉള്ള മുഴുവൻ ആളുകളെയും പരിശോധിക്കും. ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധിക്കും. 192സാംപിൾ…

Read More

നിപ: പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ച്

സംസ്ഥാനത്ത് നിപ രോഗം വീണ്ടും സ്ഥിരീകരിച്ചതോടെ പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. നിപ്പാ രോഗികളുമായി നേരിട്ട് സമ്ബര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പനി ബാധിച്ചവര്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നിപ ബാധ സംശയിക്കുന്ന ഒരാള്‍ മഞ്ചേരിയില്‍ നിരീക്ഷണത്തില്‍. ഇയാളുടെ സ്രവ സാമ്ബിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ക്ക് കോഴിക്കോട്ടെ നിപ ബാധിതരുമായി സമ്ബര്‍ക്കമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കോഴിക്കോട്…

Read More