
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി തിരക്കി മുഖ്യമന്ത്രി; നന്ദി അറിയിച്ച് കുടുംബം
ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൻ ചാണ്ടി ഉമ്മനോടാണ് മുഖ്യമന്ത്രി ഫോണിൽ വിവരങ്ങൾ തിരക്കിയത്. ചൊവ്വാഴ്ച ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയയ്ക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ചികിത്സ നിഷേധിക്കുന്നതായുള്ള പരാതിക്ക് ഉമ്മൻ ചാണ്ടി കഴിഞ്ഞദിവസം വിശദീകരണം നൽകിയിരുന്നു. തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാർട്ടിയും നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മന്റെ…