
കഞ്ഞി പഴയ കഞ്ഞിയല്ലാട്ടാ !!!! കഞ്ഞി കുടിച്ചാല്‍ ഈ ഗുണങ്ങളെല്ലാമിനി കൂടെ പോരും.
നല്ല ആവി പറക്കുന്ന കഞ്ഞിയും ചമ്മന്തിയും പിന്നെ എന്തെങ്കിലും തോരനുമുണ്ടെങ്കിൽ അത്താഴം സുഭിഷമായി എന്നു കരുതിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. രാത്രി മാത്രമല്ല, രാവിലെയും, പാടത്തെ പണിയ്ക്കു ശേഷവുമെല്ലാം കഞ്ഞി കഴിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാലിന്ന് പ്രഭാത ഭക്ഷണത്തിന് പൊറോട്ടയും ദോശയും പുട്ടും ഇഡ്ഡലിയുമൊക്കെ നിര്‍ബന്ധമുള്ളവരാണ് നമ്മൾ മലയാളികള്‍. എന്നാൽ തലേന്ന് ഉണ്ടാക്കുന്ന ചോറില്‍ വെള്ളമൊഴിച്ച് ഒരു രാത്രി സൂക്ഷിച്ചതിന് ശേഷം കിട്ടുന്ന പഴംകഞ്ഞി രാവിലെ കഴിക്കാൻ കിട്ടിയാൽ നമ്മളിൽ പലരും ആസ്വദിക്കും എന്ന് പറഞ്ഞാലോ ഒട്ടും അതിശയോക്തി…