
ഗാസയിലെ ആക്രമണം; ആശങ്ക രേഖപ്പെടുത്തി അറബ് ആരോഗ്യമന്ത്രിമാരുടെ കൗൺസിൽ
ഗാസ മുനമ്പിൽ പലസ്തീൻ ജനതക്കെതിരെ വംശഹത്യ തുടരുന്നതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അറബ് ആരോഗ്യ മന്ത്രിമാരുടെ കൗൺസിൽ മുന്നറിയിപ്പ് നൽകി. ചികിത്സ കേന്ദ്രങ്ങളെയും ആശുപത്രികളെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തുന്നത്. മെഡിക്കൽ ടീമുകൾ, അഭയകേന്ദ്രങ്ങൾ, പാർപ്പിട കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നശിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെള്ളം, മരുന്നുകൾ, വൈദ്യുതി, ഇന്ധനം തുടങ്ങിയ അടിസ്ഥാന വിഭവങ്ങളും ആവശ്യങ്ങളും ഗാസ മുനമ്പിൽ തടയുന്നത് സാധാരണക്കാരായ ജനങ്ങളുടെ ജീവഹാനിക്ക് കാരണമാകുമെന്ന് വിഡിയോ കോൺഫറൻസിലൂടെ നടത്തിയ അസാധാരണ സെഷനിൽ ഗാസ മുനമ്പിലെ ആരോഗ്യ-മാനുഷിക…