കേന്ദ്രസർക്കാർ അനുമതി നൽകിയില്ല ; ആരോഗ്യമന്ത്രി വീണ ജോർജിന്റെ കുവൈത്തിലേക്കുള്ള യാത്ര മുടങ്ങി

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാൽ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയായിരുന്നു. ഇന്ന് രാത്രി 10.30നായിരുന്നു കുവൈത്തിലേക്കുള്ള വിമാനം. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്രാ ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. തുടര്‍ന്ന് മന്ത്രി വിമാനത്താവളത്തില്‍ നിന്നും മടങ്ങി. മന്ത്രിക്കൊപ്പം…

Read More

വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് അംഗീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത്തരം പിഴവുകൾ തെറ്റായി കണ്ട് കർശന നടപടി സ്വീകരിക്കും. ചികിത്സയിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചെന്നും സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീർക്കാനുള്ള വ്യാപകശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തെ അപേക്ഷിച്ച് ചികിത്സാ പിഴവുകൾ കുറഞ്ഞിട്ടുണ്ടെന്നും മികച്ച സേവനം നൽകുന്ന ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി…

Read More

ഹജ്ജ് മെഡിക്കൽ പ്രവർത്തനങ്ങൾ വിലയിരുത്തി ബഹ്റൈൻ ആരോഗ്യമന്ത്രി

ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻ അൽ സയ്യിദ് ജവാദ് ഹസൻ ഹജ്ജ് മിഷൻ ഏകോപന സമിതി അംഗങ്ങളുമായും ഹജ്ജ് മിഷൻ മെഡിക്കൽ കമ്മിറ്റി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. പുതിയ ഹജ്ജ് ക്രമീകരണങ്ങളും തീർഥാടകർക്ക് ആവശ്യമായ വിഭവങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങളുടെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയു​ടെ തുടർനടപടികളുടെയും വെളിച്ചത്തിൽ, തീർഥാടകർക്ക് മികച്ച ആരോഗ്യ പരിപാലന സേവനങ്ങളും ചികിത്സകളും നൽകാനുള്ള…

Read More

മെഡിക്കൽ കിറ്റുകൾ വാങ്ങിയതിൽ ക്രമക്കേട് ; ഡൽഹി ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെ സസ്പെൻഡ് ചെയ്ത് ലഫ്.ഗവർണർ

ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ (ഒഎസ്ഡി) ആർ എൻ ദാസിനെ സസ്‌പെൻഡ് ചെയ്ത് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന. 2021-ലെ കോവിഡ് മഹാമാരി കാലത്ത് പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് കിറ്റുകൾ, കയ്യുറകൾ, മാസ്‌കുകൾ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (ആർഎടി) കിറ്റുകൾ തുടങ്ങിയ വിവിധ സാധനങ്ങൾ വാങ്ങിയതിൽ 60 കോടിയുടെ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറേറ്റ് ഏപ്രിലിൽ ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ദാസിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട്…

Read More

ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിർത്തിവെപ്പിച്ചു

ഷവര്‍മ്മ നിര്‍മ്മാണത്തില്‍ കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവര്‍മ്മ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ഷവര്‍മ്മ നിര്‍മ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ ശാസ്ത്രീയമായ ഷവര്‍മ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ നടപ്പില്‍ വരുത്തേണ്ടതുമാണ്. ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്തി ലേബല്‍ ഒട്ടിച്ച ശേഷം മാത്രം…

Read More

‘ചികിത്സയിൽ ഒരു കാരണവശാലും വീഴ്ച ഉണ്ടാകാൻ പാടില്ല’ ; കർശന നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

ചികിത്സാകാര്യത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാവാൻ പാടില്ലെന്ന് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. രോഗികളോട് ഇടപെടുമ്പോൾ എല്ലാ കാര്യങ്ങളുംശ്രദ്ധിക്കണം. സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്നും ആലപ്പുഴ-കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Read More

ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യമന്ത്രി വീണാ ജോർജ്; ഉന്നതതല യോ​ഗം നാളെ

കേരളത്തിലെ പല ജില്ലകളിൽ തുടർച്ചെയുണ്ടായ ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഉന്നതതല യോ​ഗം നാളെ തിരുവനന്തപുരത്ത് ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്കെതിരായ പരാതികൾ യോ​ഗത്തിൽ ആരോ​ഗ്യ മന്ത്രി പരിശോധിക്കും. യോഗത്തിന് പ്രിൻസിപ്പാൾ മുതൽ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥർ എത്തണമെന്നും മന്ത്രിയുടെ നിർദ്ദേശമുണ്ട്.

Read More

നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം; ഈ വര്‍ഷം പുതുതായി വര്‍ധിപ്പിച്ചത് 1020 ബി.എസ്.സി നഴ്‌സിംഗ് സീറ്റുകൾ

ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. നഴ്സിങ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം പുതുതായി വര്‍ധിപ്പിച്ചത് 1020 ബി.എസ്.സി. നഴ്സിങ് സീറ്റുകൾ. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. കൂടാതെ 2021-ല്‍ 7422 ബി.എസ്.സി. നഴ്സിങ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍…

Read More

ഡെങ്കിപ്പനി വ്യാപന സാധ്യത; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോ​ഗ്യമന്ത്രി

കേരളത്തിൽ ഇടവിട്ട് മഴ പെയ്യാന്‍ സാധ്യയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോര്‍ജ്. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കേണ്ടതാണെന്നും തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഉറവിട നശീകരണമാണ് ഡെങ്കി, ചിക്കുന്‍ഗുനിയ, സിക്ക പനികളെ തടയാനുള്ള പ്രധാന മാര്‍ഗം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുക എന്നതാണ്…

Read More

വെസ്റ്റ് നൈൽ പനി: ജാഗ്രത പാലിക്കുക; ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള…

Read More