
ഗാസയിലേക്ക് ആവശ്യമായ ആരോഗ്യ കിറ്റുകൾ എത്തിച്ച് ദുബൈ
മാനുഷിക സഹായം ആവശ്യമുള്ള ഗസ്സയിലേക്ക് ആരോഗ്യ കിറ്റുകൾ എത്തിച്ച് ദുബൈ. മരുന്നുകളടക്കം 68ടൺ വസ്തുക്കളാണ് വെള്ളിയാഴ്ച വിമാന മാർഗം എത്തിച്ചത്. പ്രാഥമിക ആരോഗ്യ പരിപാലനത്തിന് ആവശ്യമുള്ള അടിയന്തിര വസ്തുക്കളാണ് പ്രധാനമായും ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. അടുത്ത മൂന്നു മാസം ഏകദേശം 9,500പേർക്ക് സഹായകരമാകുമിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എമിറേറ്റിലെ മാനുഷിക സഹായങ്ങൾക്കുള്ള പ്രത്യേക ഫ്രീസോണായ ദുബൈ ഹ്യുമാനിറ്റേറിയനിലെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) സംഭരണകേന്ദ്രത്തിൽ നിന്നുള്ള ഈ സാധനങ്ങൾ ഗസ്സയിൽ ജീവൻരക്ഷാ വൈദ്യസഹായം നൽകുന്നതിൽ നിർണായകമാണ്. യുദ്ധത്തെ തുടർന്ന് ഗസ്സയിലെ ആശുപത്രികളും മറ്റു…