
ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കണം; ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്രം
ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്ര സർക്കാർ. ഓൺലൈൻ പോർട്ടലുകളിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും ആരോഗ്യകരമായ പാനീയങ്ങൾ എന്ന വിഭാഗത്തിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തിനൊടുവിലാണ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യകരമായ പാനീയങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. ബോൺവിറ്റയിൽ അനുവദനീയമായതിലും അമിതമായ അളവിൽ പഞ്ചസാരയുടെ സാന്നിധ്യം കണ്ടെത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയും…