
അൽഖോബാറിനെ ‘ആരോഗ്യ നഗര’മായി തിരഞ്ഞെടുത്ത് ലോകാരോഗ്യ സംഘടന
സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന നഗരമായ അൽഖോബാറിനെ ‘ആരോഗ്യ നഗര’മായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തിരഞ്ഞെടുത്തു. ഡബ്ല്യു.എച്ച്.ഒ നിയമങ്ങൾക്ക് അനുസൃതമായി ടൂറിസം, വിനോദം, ആരോഗ്യം എന്നീ കാര്യങ്ങളിൽ മികവ് പുലർത്താൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചതിൻറെ ഫലമായാണ് ഈ അംഗീകാരം ലഭിച്ചത്. ലോകാരോഗ്യ സംഘടനയിൽനിന്ന് അക്രഡിറ്റേഷൻ നേടുന്നതിൽ അൽഖോബാർ ഗവർണറേറ്റിന് വലിയ പ്രാധാന്യമുണ്ടെന്ന് കിഴക്കൻ പ്രവിശ്യാ മേയർ എൻ.ജി. ഫഹദ് അൽ ജുബൈർ പറഞ്ഞു. ആരോഗ്യത്തിൻറെയും വികസനത്തിൻറെയും നിർണായക ഘടകങ്ങളുമായി ഇടപഴകുന്നതിനും ആരോഗ്യനഗരങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ആവശ്യകതകളും…