
വയനാട് ഉരുള്‍പൊട്ടൽ; ആവശ്യമെങ്കില്‍ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കും. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാനും മന്ത്രി നിർദ്ദേശം നൽകി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള ടീമും പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. നഴ്‌സുമാരേയും അധികമായി നിയോഗിക്കണം….