
ഹെൽത്ത് കാർഡ് പുതുക്കുന്നതിലും തട്ടിപ്പ് ; മുന്നറിയിപ്പുമായി ഖത്തർ എച്ച്.എം.സി
‘നിങ്ങളുടെ ഹെൽത്ത് കാർഡ് കാലാവധി അവസാനിച്ചിരിക്കുന്നു.24 മണിക്കൂറിനുള്ളിൽ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് പുതുക്കുക’ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. എച്ച്.എം.സിയുടെ പേരിൽ ഹുകൂമി വെബ്സൈറ്റ് എന്ന വ്യാജേന നൽകുന്ന ലിങ്ക് വഴിയുള്ള സന്ദേശം തട്ടിപ്പുകാരുടെ പുതിയ അടവാണെന്ന് മുന്നറിയിപ്പു നൽകുകയാണ് അധികൃതർ. ഇത്തരം വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും അംഗങ്ങളും രോഗികളും പൊതുജനങ്ങളും സൂക്ഷ്മത പാലിക്കണമെന്നും തട്ടിപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് എച്ച്.എം.സി അറിയിച്ചു. ഇത്തരത്തിൽ വരുന്ന എസ്.എം.എസ് ലിങ്കുകൾ തുറക്കാനോ,…